ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ഗോറി വേർബ്നിസ്‌കി |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | കോമഡി |
അച്ഛന്റെ മരണ ശേഷം ലഭിക്കുന്ന ഒരു പഴയ വീട്ടിലേക്ക് ഏർണിയും ലാഴ്സും ചെല്ലുന്നു. തങ്ങളുടെ കടങ്ങൾ വീട്ടാനും മറ്റു കാര്യങ്ങൾക്കുമായി അവർ ആ വീട് വിൽക്കാൻ തീരുമാനിക്കുന്നു. അപ്പോഴാണ് ആ വീട്ടിൽ അവർക്ക് ഒരു എലിയുടെ ശല്യം നേരിടേണ്ടി വരുത്. പിന്നീട് എലിയെ തുരത്താനുള്ള ഓട്ടമാണ് മൗസ് ഹണ്ട് എന്ന 1997 ഇറങ്ങിയ ഈ കോമഡി ചിത്രം പറയുന്നത്. തുടക്കം മുതൽ ഒടുക്കം വരെ നർമ്മത്തിൽ പൊതിഞ്ഞു കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
മികച്ച കമ്പ്യൂട്ടർ ആനിമേഷന് ലഭിക്കുന്ന WAC അവാർഡ് 1997ൽ ഈ ചിത്രത്തിനാണ് ലഭിച്ചത്.ഏതു തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന നർമ്മത്തിൽ ചാലിച്ച ഒരു പക്കാ ഫാമിലി കോമഡി ചിത്രമാണ് മൗസ് ഹണ്ട്.