ഭാഷ | ഇറ്റാലിയൻ |
സംവിധാനം | ടിന്റോ ബ്രാസ്സ് |
പരിഭാഷ | പ്രവീൺ കുറുപ്പ് |
ജോണർ | ഇറോട്ടിക് ഡ്രാമ |
പ്രശസ്ത ഇറ്റാലിയൻ അഡൽറ്റ് സിനിമ സംവിധായകൻ ടിന്റോ ബ്രാസിന്റെ ഇറ്റാലിയൻ ഇറോട്ടിക്ക് ഡ്രാമ റൊമാന്റിക്ക് സിനിമയാണ് മോൻഅമോർ.
ബുക്ക് പബ്ലിഷറായ ഡാരിയോയുടെ ഭാര്യയാണ് മാർത്ത. പ്രണയിച്ചു വിവാഹിതരായ ഇരുവരുടെയും ദാമ്പത്യ ജീവിതം വിവാഹശേഷം അത്ര സുഖകരമല്ലാതെ മുന്നോട്ട് പോകുന്നു. പ്രണയിക്കുന്ന സമയത്ത് ഒരുപാട് സ്നേഹിക്കുന്ന ഡാരീയോ പിന്നിട് ജോലി തിരക്കിൽ പെട്ട് അവളെ വേണ്ടത്ര ശ്രദ്ധിക്കാതെയും കിടപ്പറയിൽ പൂർണമായും തൃപ്തിപെടുത്തനാവാത്ത ഒരാളായി മാറുകയും ചെയ്യുന്നതോടെ മാർത്തയുടെ ജീവിതം ദുസ്സഹമാകുന്നു. ഭർത്താവുമായി ഇതൊക്കെ സംസാരിക്കാൻ അവൾ ആഗ്രഹിക്കുന്നെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള താല്പര്യം പോലും അയാൾ കാണിക്കുന്നില്ല. ഇത്തരം അവസ്ഥയിൽ ജീവിതം മടുത്ത മർത്ത മറ്റൊരു പുരുഷനുമായി അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.
ചിത്രം പൂർണമായും അഡൽറ്റ് രംഗങ്ങൾ നിറഞ്ഞതാണ്. കടുത്ത അഡൽറ്റ് രംഗങ്ങളും അതിനൊത്ത സംഭാഷണങ്ങളും ഉള്ളതിനാൽ ഈ ചിത്രത്തിന്റെ മലയാളം സബ്ടൈറ്റിലും strictly 🔞 ആണ്. ഇറോട്ടിക് ഡ്രാമ റൊമാന്റിക്ക് സിനിമ പ്രേമികൾ തീർച്ചയായും കാണുക.