മോട്ടോർസൈക്കിൾ ഗേൾ (Motorcycle Girl) 2018

മൂവിമിറർ റിലീസ് - 258

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഉറുദു
സംവിധാനം Adnan Sarwar
പരിഭാഷ അബ്ദുൽ മജീദ് എം.പി
ജോണർ ബയോഗ്രാഫി

7.2/10

വനിതാ മോട്ടോർസൈക്കിൾ താരം സെനിത്ത് ഇർഫാന്റെ ജീവിതകഥയെ ആസ്പദമാക്കി 2018ൽ പുറത്തിറങ്ങിയ പാകിസ്ഥാനി ചിത്രമാണ് “മോട്ടോർസൈക്കിൾ ഗേൾ”. പാകിസ്ഥാനിലെ ലാഹോറിൽ ജീവിച്ചു പോന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു സെനിത്ത് ഇർഫാനെന്ന 18വയസ്സുകാരി. അച്ഛന്റെ ആഗ്രഹപ്രകാരം ചെങ്കുത്തായ വടക്കൻ മലനിരകളിലൂടെ മോട്ടോർസൈക്കിളിൽ സഞ്ചരിച്ച് രാജ്യത്തിന്റെ സെൻസേഷണൽ ന്യൂസായി മാറുന്ന സാഹസികത നിറഞ്ഞ സംഭവവികാസങ്ങളാണ് ചിത്രം പറഞ്ഞു പോകുന്നത്. ഈ യാത്രയിൽ ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങളും അതിനെ അവൾ തരണം ചെയ്യുന്ന രീതിയുമൊക്കെ സംവിധായകൻ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. ഈ വനിതാദിനത്തിൽ മൂവിമിറർ പ്രേക്ഷകർക്കായി ഇതാ ഒരു മനോഹരചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ