മോട്ടോർവേ (Motorway) 2012

മൂവിമിറർ റിലീസ് - 77

പോസ്റ്റർ : അതുൽ പി.വി
ഭാഷ കന്റോണീസ്,മാൻഡറിൻ
സംവിധാനം Soi Cheang
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ ആക്ഷൻ/ക്രൈം/ഡ്രാമ

5.9/10

രണ്ട് പിടികിട്ടാപുള്ളികളെ പിടിക്കാനായി ഹോങ്കോങ് പോലീസ് നടത്തുന്ന ഒരു ഓപ്പറേഷൻ ആണ് മോട്ടോർ വേ എന്ന 2012ൽ പുറത്തിറങ്ങിയ ഈ സിനിമ. സിനിമയിലുടനീളമുള്ള കാർ ചേസാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് വളരെ റിയലിസ്റ്റികായ കാർ ചേസുകളാണ് ചിത്രത്തിലുള്ളത്.
അമിതമായ ആക്ഷനോ അരോചകമായ കാർ സ്റ്റണ്ടുകളോ ഈ ചിത്രത്തിൽ കാണാൻ കഴിയില്ല. വളെരെ തന്മയത്വത്തോടെ കഥപറയുന്ന ഒരു കാർ ആക്ഷൻ ത്രില്ലർ തന്നെയാണ് മോട്ടോർ വേ.

ഗോൾഡൻ ഹൗസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ഷൻ കോറിയോഗ്രാഫി വിഭാഗത്തിൽ ഈ ചിത്രത്തിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. HKFCS ന്റെ മികച്ച ചിത്രത്തിനുള്ള അവാർഡും മികച്ച സംവിധായകനുള്ള അവാർഡും ഈ ചിത്രതിനാണ് ലഭിച്ചത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ