മൊവാന (Moana) 2016

മൂവിമിറർ റിലീസ് - 270

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം John Musker & Ron Clements
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ അനിമേഷൻ/അഡ്വഞ്ചർ

7.6/10

അനിമേഷൻ ചിത്രങ്ങളുടെ അവസാന വാക്കായ ഡിസ്നി സ്റ്റുഡിയോസിൽ നിന്നും 2016ൽ പുറത്തിറങ്ങിയ ഒരു മുഴുനീള മ്യൂസിക്കൽ എൻ്റർടൈനറാണ് ‘മൊവാന’

ടെ ഫിറ്റി ജീവൻ്റേയും ഭൂമിയുടേയും ദേവതയാണ്. അവളവ ഈ ലോകവുമായി പങ്കുവച്ചു. ഒരിക്കൽ കാറ്റിൻ്റേയും കടലിൻ്റേയും അധിപനായ മൗവി അവളുടെ ഹൃദയം മോഷ്ടിക്കുന്നു. ഹൃദയം നഷ്ടപ്പെട്ട ടെ ഫിറ്റി യിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാവുന്നു. മൗവിയെ കണ്ടെത്തി മഹാസമുദ്രത്തിലൂടെ അവനെ തിരികെ എത്തിച്ച് ഹൃദയം പുനസ്ഥാപിക്കുന്നതിനായി മോട്ടുനൂയി എന്ന ഗ്രാമത്തിലെ തലവൻ്റെ മകളായ മൊവാനയെയാണ് സമുദ്രം തെരഞ്ഞെടുക്കുന്നത്. അതിസാഹസികമായ ഈ ദൗത്യം നിറവേറ്റുവാൻ അവളെക്കൊണ്ട് സാധ്യമാവുമോ? മനോഹരമായ പോളിനേഷ്യൻ പശ്ചാത്തലത്തിലൂടെ നയനാനന്ദകരമായ ഒരു യാത്രയിലേക്ക് മൂവിമിറർ പ്രേക്ഷകർക്ക് ഈ ഈസ്റ്റർ ദിനത്തിൽ സ്വാഗതം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ