മൈ ഹാപ്പി മാരേജ് ( My Happy Marriage ) 2023

മൂവിമിറർ റിലീസ് - 457

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ജാപ്പനീസ്
സംവിധാനം Ayuko Tsukahara
പരിഭാഷ അസ്‌ലം എ ജെ എക്‌സ്
ജോണർ ഡ്രാമ/ഫാന്റസി

6.9/10

‘ My Happy Marriage’ എന്ന ജാപ്പനീസ് അനിമി സീരിസിന്റെ ലൈവ് ആക്ഷൻ സിനിമയാണ് അതേ പേരിൽ 2023- ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി റൊമാന്റിക് സിനിമയായ ‘ My Happy Marriage ‘.

പാരമ്പര്യമായി വരങ്ങൾ കിട്ടുന്ന ഒരു പ്രമുഖ കുടുംബത്തിലാണ് മിയോ ജനിക്കുന്നത്. അവളുടെ രണ്ടാം വയസ്സിൽ തന്നെ അസുഖം മൂലം അമ്മ മരിക്കുന്നു. അതിന് ശേഷം അച്ഛന്റെയും രണ്ടാനമ്മയുടെയും അവരുടെ മകളുടെയും അടിമ ആയിട്ടാണ് മിയോ ആ വീട്ടിൽ ജീവിച്ചിരുന്നത്. 19-ആം വയസ്സിൽ അവളെ മറ്റൊരു പ്രമുഖ കുടുംബമായ കുഡോ കുടുംബത്തിലെ കുഡോ കിയോക്കയുമായി വിവാഹം കഴിപ്പിക്കുകയാണ്. കുഡോ കിയോക്കയുമായി വിവാഹം കഴിഞ്ഞവരെല്ലാം അദ്ദേഹത്തിന്റെ സ്വഭാവം കാരണം മൂന്ന് ദിവസത്തിൽ കൂടുതൽ അയ്യാളുടെ വീട്ടിൽ നിന്നിട്ടില്ല. എന്നാൽ മിയോയുടെ വരവോടുക്കൂടി പിന്നീട് നമ്മൾ കാണുന്നത് അസുരനായ അദ്ദേഹം മാറുന്നതും അവർ തമ്മിലുള്ള മനോഹരമായ സ്നേഹ ബന്ധത്തിന്റെയും കാഴ്ചയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ