ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Schurmann |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | അഡ്വെഞ്ചർ/ഡ്രാമ |
മത്സ്യത്തൊഴിലാളിയായ ജോവോ പെരേര ഡിസൂസയുടേയും ഡിൻഡിം എന്ന പെൻഗ്വിന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. തന്റെ ഏക മകന്റെ അപകട മരണത്തിനു ശേഷം സുഹൃത്തുക്കളുമായി പോലും അടുപ്പമില്ലാതെ ജോവോയും ഭാര്യ മരിയയും നിരാശരായി ഏകാന്ത ജീവിതം നയിക്കുകയാണ്. വാർദ്ധക്യത്തിലെത്തിയ ജോവോയ്ക്ക് കടലിൽ നിന്നും എണ്ണയിൽ കുളിച്ച് മൃതപ്രായനായ ഒരു പെൻഗ്വിനെ ലഭിക്കുന്നു. സുഖംപ്രാപിച്ചതിനു ശേഷം ഡിൻഡിം എന്ന് പേരിട്ട അവനോട് ജോവോയ്ക്ക് ഒരു പ്രത്യേക വാത്സല്യം തോന്നിത്തുടങ്ങുന്നു. ഡിൻഡിമും ജോവോയോട് പിരിയാനാവാത്ത വിധം സൗഹൃദത്തിലാവുന്നു. തുടർന്ന് കുടിയേറ്റ സീസണിൽ കൃത്യമായി അവിശ്വസനീയമായ ദൂരം താണ്ടി തന്റെ സുഹൃത്തിനെ കാണാനെത്തുന്ന പെൻഗ്വിൻ ശാസ്ത്ര ലോകത്തിനു തന്നെ ഒരു അത്ഭുതമാവുന്നു. ദൃശ്യഭംഗിയാൽ സമ്പന്നമായ ഒരു മനോഹര ചിത്രം.