മൈൻഡ്ഫുൾനെസ്സ് ആൻഡ് മർഡർ (Mindfulness And Mirder) 2011

മൂവിമിറർ റിലീസ് - 399

പോസ്റ്റർ : അതുൽ പി.വി
ഭാഷ തായ്
സംവിധാനം ടോം വല്ലർ
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ക്രൈം/ത്രില്ലെർ

6.1/10

തായ്ലാൻഡിലെ ഒരു ബുദ്ധ സന്യാസി മഠത്തിൽ നടക്കുന്ന കൊലപാതകവും തുടർന്നുള്ള അന്വേഷണവുമാണ് 2011ൽ പുറത്തിറങ്ങിയ Mindfulnes and Murder എന്ന തായ് ചിത്രം പറയുന്നത്. കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട് വായിൽ മെഴുകുതിരി തിരുകിയ നിലയിൽ ഒരു വലിയ ജലഭരണിയിൽ തലകീഴായാണ് മൃതദേഹം കാണപ്പെട്ടത്. മഠത്തിനു കീഴിലുള്ള അനാഥാലയത്തിലെ ഒരു പയ്യനാണ് കൊല്ലപ്പെട്ടത്. മരിച്ചയാൾ അനാഥനായതിനാൽ ലോക്കൽ പോലീസ് കേസ് അന്വേഷിക്കാൻ തയ്യാറാവുന്നില്ല. മഠാധിപതിയുടെ അഭ്യർത്ഥന മാനിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ മഠത്തിലെ സന്യാസി ഫാദർ ആനന്ദ കേസ് ഏറ്റെടുക്കുന്നു. അധികമൊന്നും ബഹളങ്ങളില്ലാതെ സാന്ദർഭികമായ തെളിവുകൾ മാത്രം ശേഖരിച്ചു കൊണ്ട് ഒരു സന്യാസിയുടെ പരിധിയിൽ നിന്നു കൊണ്ടുള്ള അന്വേഷണം, അദ്ദേഹത്തെ എത്തിക്കുന്നത് മഠത്തിൽ ചിലർ നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങളുടെ പുകമറയിലേക്കാണ്‌. തുടർന്ന് കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ