ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alex garland |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, പ്രവീൺ കുറുപ്പ്, മനോജ് കുന്നത്ത് |
ജോണർ | ഹൊറർ/ഫോൾക് |
സംശയ രോഗിയായ ഭർത്താവ് ജയിംസിന്റെ മാനസികമായുള്ള പീഡനത്താൽ ജീവിതം ദുരിതത്തിലാവുകയും,അതിനിടയിൽ ഉണ്ടായ വാക്ക് തർക്കത്തിനിടയിൽ അയാളുടെ ആത്മഹത്യയും..അത് മൂലം ഉണ്ടായ മനോവിഷമത്തിൽ നിന്ന് മുക്തി തേടാനായി അവധിക്കാലം ചെലവഴിക്കാനായി ദൂരെയുള്ള ഒരു ഗ്രാമത്തിൽ എത്തിയതാണ് ഹാർപർ എന്ന യുവതി.
എത്തിയ ഗ്രാമം ആണെങ്കിൽ ദുരൂഹത നിറഞ്ഞു കവിഞ്ഞ അന്തരീക്ഷമുള്ള ഇടവും വന്യമായ ഒരു കാട്, അതിനുള്ളിൽ അധികമാരും കടന്ന് വരാത്ത റെയിൽവേ ട്രാക്ക്, അതിനടുത്ത് വളരെ നിഗൂഢത നിറഞ്ഞൊരു പള്ളിയും.
അതിനിടയിൽ യുവതിയെ പിന്തുടർന്ന് അവരുടെ വീട്ടിൽ എത്തുന്ന ദുരൂഹതയുടെ മൂടുപടം അണിഞ്ഞ നഗ്നനായ ഒരു മനുഷ്യൻ.
ഹാർപ്പർ കണ്ടതും കേട്ടതുമായ കാഴ്ചകൾ എല്ലാം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവളെ പരിഭ്രാന്തിയിൽ ആക്കാൻ പോന്നതായിരുന്നു.
നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ കഥാതന്തു പോകണം എന്ന് നമ്മൾ കരുതിയില്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഈ വർഷത്തെ മികച്ച ഒരു ഹൊറർ അനുഭവമാകും ഈ ചിത്രം.