ഭാഷ | തെലുഗു |
സംവിധാനം | Puri Jagannadh |
പരിഭാഷ | ഉനൈസ് ചെലൂർ & ഷൈബിൻ ചാക്കോ |
ജോണർ | ആക്ഷൻ/ഡ്രാമ |
2018ൽ തെലുഗിലെ മുൻനിര സംവിധായകൻ പുരി ജഗ്ഗനാഥ് തന്റെ മകൻ ആകാശ് പുരിയെ നായകനാക്കി സംവിധാനം ചെയ്ത സിനിമയാണ് മെഹ്ബൂബ.
1971 ലെ ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ, പ്രണയകഥയായ ഈ സിനിമയിൽ
രാജ്യസ്നേഹിയായ, യാത്രകൾ ഇഷ്ടപ്പെടുന്ന, തെറ്റുകണ്ടാൽ പ്രതികരിക്കുന്ന ഒരു ചെറുപ്പക്കാരനായ റോഷന്റേയും പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് പഠിക്കാൻ വന്ന അഫ്രിൻ എന്ന മുസ്ലിം യുവതിയും തമ്മിലുള്ള പ്രണയമാണ് പ്രധാന ഇതിവൃത്തം… പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്നവരെ മാത്രമല്ല, എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ തന്നെയാണ് മെഹ്ബൂബ.