ഭാഷ | കൊറിയൻ |
സംവിധാനം | ഹ്യുങ് സിക്-പാർക്ക് |
പരിഭാഷ | അനന്തു എ ആർ, മനോജ് കുന്നത്ത് |
ജോണർ | ഹിസ്റ്ററി/ആക്ഷൻ/ഡ്രാമ |
മാർഷ്യൽ ആർട്സിന് പ്രധാന്യം നൽകി 2015 ഇൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ഹിസ്റ്ററി മൂവിയാണ് മെമ്മറീസ് ഓഫ് ദി സ്വാർഡ്. ഗോറിയോ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മൂന്ന് വാൾപ്പായറ്റ് യോദ്ധാക്കൾ ക്രൂരനായ രാജാവിന് നേരെ ജനങ്ങളുടെ പിന്തുണയോടെ ഒരു കലാപത്തിന് കോപ്പ് കൂട്ടുകയുണ്ടായി. എന്നാൽ ചതി നിറഞ്ഞ രാജാവിന്റെ ചെയ്തികളിലൂടെ, ഈ നീക്കം പരാജയപ്പെടുകയും, കൂട്ടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. വർഷങ്ങൾക്കിപ്പുറം കൊല്ലപ്പെട്ട യോദ്ധാവിന്റെ മകൾ തന്റെ പിതാവിന്റെ ചോരയുടെ പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചടുലമായ വാൾപ്പയറ്റ് രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. വളരെ മികച്ച സിനിമാറ്റോഗ്രാഫിയും വളരെയധികം പ്രശംസ അർഹിക്കുന്നു. പ്രധാന കഥാപാത്രങ്ങളെല്ലാം വളരെ മികച്ച പ്രകടനമാണ് സിനിമയിലുടനീളം കാഴ്ച്ച വെച്ചിരിക്കുന്നത്. മാർഷ്യൽ ആർട്‌സ് ചിത്രങ്ങളുടെ ആരാധകർക്ക് ഒരു വിരുന്ന് തന്നെയാണ് മെമ്മറീസ് ഓഫ് ദി സ്വാർഡ്.