ഭാഷ | റഷ്യൻ |
സംവിധാനം | Anton Megerdichev |
പരിഭാഷ | ജസീം ജാസി |
ജോണർ | ആക്ഷൻ/ഡ്രാമ/ത്രില്ലർ |
മോസ്‌കോ നദിയുടെ അടിയിലൂടെ കടന്നുപോകുന്ന ഭൂഗർഭ മെട്രോ ലൈനിൽ വിള്ളൽ വീഴുകയും ചോർച്ച സംഭവിക്കുകയും ചെയ്യുന്നു. ഗുരുതരമായ ഈ പ്രശ്നത്തെക്കുറിച്ച് സൂചന കിട്ടിയിട്ടും, അധികൃതർ അതിനെ കാര്യമായി ഗൗനിക്കുന്നില്ല. നിറയെ യാത്രക്കാരുമായി അതുവഴി കടന്നുപോയ ട്രെയിൻ ഭീകരമായൊരു അപകടത്തിൽപ്പെടുന്നു! നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞ ദാരുണമായൊരു ദുരന്തം. ഈ അപകടത്തിൽ നിന്നും രക്ഷപ്പെടുന്ന ഏതാനും ചിലരുടെ അതിജീവന കഥയാണ്, 2013 ൽ പുറത്തിറങ്ങിയ റഷ്യൻ ഡിസാസ്റ്റർ ത്രില്ലെർ സിനിമയായ ‘മെട്രോ’ പറയുന്നത്.
പ്രേക്ഷകരെ ത്രസിപ്പിച്ചിരുത്തുന്ന കാര്യത്തിൽ റഷ്യൻ ത്രില്ലറുകൾ എന്നും മുൻപന്തിയിലാണ്. ഈ സിനിമയിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ട് മണിക്കൂർ പത്തു മിനിറ്റ് പൂർണമായും ത്രിൽ റൈഡാണ് സിനിമ നൽകുന്നത്. ഈ യോണറിൽ കാണാവുന്ന ക്ലീഷേകൾ ഈ സിനിമയും പിന്തുടരുന്നുണ്ടെങ്കിലും, അവതരണത്തിലെ മികവ് കൊണ്ട് അതെല്ലാം ആസ്വദിക്കാൻ പ്രേക്ഷകന് സാധിക്കും. സിനിമയിലെ അപകട രംഗങ്ങളും, യാത്രക്കാരുടെ അതിജീവനവുമെല്ലാം.. ആകാംക്ഷയോടെയും, ഭീതിയോടെയും, നെഞ്ചിടിപ്പോടെയും, ശ്വാസമടക്കിപിടിച്ചുകൊണ്ടും കണ്ടിരിക്കേണ്ടിവരും. ത്രില്ലിങ്ങായി മാത്രമല്ല, നല്ല ആഴത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾ ഉള്ളതുകൊണ്ട് തന്നെ, ഇമോഷണലായും സിനിമ കണക്റ്റാവും.