ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Niki Caro |
പരിഭാഷ | പ്രവീൺ കുറുപ്പ്, അനന്തു എ ആർ, നെവിൻ ബാബു, കെവിൻ ബാബു, യു എ ബക്കർ |
ജോണർ | ആക്ഷൻ/അഡ്വഞ്ചർ |
1998ൽ ഡിസ്നി പുറത്തിറക്കിയ മുലാൻ എന്ന അനിമേഷൻ സിനിമയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണ് 2020ൽ ഇറങ്ങിയ മുലാൻ എന്ന ഇംഗ്ലീഷ് ചിത്രം. ചൈനീസ് ആയോധന കലയിലെ പ്രത്യേക കഴിവായ “ച്ചി ” യോടുകൂടി ജനിക്കുകയും മറ്റുള്ള പെൺകുട്ടികളിൽ നിന്നും വ്യത്യസ്തത പുലർത്തുകയും ചെയ്ത കുട്ടിയായിരുന്നു മുലാൻ. യുദ്ധഭൂമിയിൽ വെച്ച് പരിക്കേൽക്കുന്ന തന്റെ അച്ഛനുവേണ്ടി, ആണ്മക്കളില്ലാത്ത കുടുംബത്തിനുവേണ്ടി, ശത്രു സൈന്യത്തിനെതിരെ വേഷ പ്രച്ഛന്നയായി പോരാടാൻ മുലാൻ പോകുന്നതാണ് സിനിമയുടെ കഥാതന്തു. ഡിസ്‌നി തന്നെ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ, ആക്ഷൻ സിനിമകളിലെ നിറസാന്നിദ്ധ്യമായിരുന്ന ജെറ്റ്-ലി യും ഗസ്റ്റ് റോളിൽ വേഷമിടുന്നുണ്ട്.