ഭാഷ | ഹിന്ദി |
സംവിധാനം | Aditya Sarpotdar |
പരിഭാഷ | ജസീം ജാസി |
ജോണർ | ഹൊറർ/കോമഡി |
അന്ധവിശ്വാസങ്ങൾക്ക് ഏറെ പേരുകേട്ട കൊങ്കണി നാടോടികഥകളിലെ ഒരു പ്രേതസങ്കൽപ്പത്തെ അടിസ്ഥാനമാക്കി ഇക്കൊല്ലം പുറത്തിറങ്ങി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഹൊറർ കോമഡി ബോളിവുഡ് ചലച്ചിത്രമാണ് മുഞ്ച. മുഞ്ചയെന്നാൽ നടോടികഥകളിലൂടെ പ്രശസ്‌തമായ ഒരു പ്രേതമാണ്. വളരെ കാലങ്ങൾക്ക് മുൻപ് വിവാഹത്തിന് മുൻപ് മരണപ്പെട്ട ഒരു കുട്ടിയുടെ ദുരാത്മാവാണ് മുഞ്ചയെന്ന ഈ പ്രേത സങ്കൽപ്പത്തിന് ആധാരം. നായകനായ അഭയ് വർമ്മയുടെ ബിട്ടുവെന്ന കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നുവരുന്ന മുഞ്ച, അവന്റെ ജീവിതത്തിൽ ആകെ ഊരാകുടുക്കുകൾ സൃഷ്ടിക്കുകയും, പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറഞ്ഞുപോകുന്നത്. മലയാളത്തിലെ രോമാഞ്ചം പോലെ ഹൊറർ+കോമഡി ഒരുപോലെ വർക്ക്ഔട്ട് ആക്കാൻ അണിയറപ്രവർത്തകർക്ക് ഭംഗിയായി സാധിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ രാജ്കുമാർ റാവു ചിത്രമായ സ്ത്രീയിലൂടെ തുടങ്ങിവെച്ച മഡോക്ക് യൂണിവേഴ്‌സിലെ നാലാമത്തെ സിനിമയാണ് ഈ ചിത്രം. ഇതേ യൂണിവേഴ്‌സിലെ സ്ത്രീ 2 നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നുണ്ട്.