മിസ് പെരഗ്രീൻസ് ഹോം ഫോർ പെക്യൂലിയർ ചിൽഡ്രൻ (Miss Peregrine’s Home for Peculiar Children) 2016

മൂവിമിറർ റിലീസ് - 442

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Tim Burton
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ഫാന്റസി/അഡ്‌വെഞ്ചർ

6.7/10

റാൻസം റിഗ്സിൻ്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ടിം ബർട്ടൻ്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ ഫാൻറസി അഡ്വഞ്ചർ മൂവിയാണ്, മിസ് പെരഗ്രീൻസ് ഹോം ഫോർ പെക്യൂലിയർ ചിൽഡ്രൺ.

ഉറക്കറയിൽ വച്ച് മുത്തച്ഛൻ പറയുന്ന കഥകളിൽ ആകൃഷ്ടനായാണ് കുഞ്ഞു ജെയ്ക്കിന് ഒരു പര്യവേഷകനാവണം എന്ന മോഹം ഉണ്ടായത്. ഒരിക്കൽ മുത്തച്ഛൻ്റെ മുൻ കാലങ്ങളിലെ ഏതോ ശത്രുക്കളുടെ ആക്രമണത്തിൽ അദ്ദേഹം മരിക്കുന്നതിന് മുമ്പായി താൻ ജീവിച്ചിരുന്ന കാലത്തേക്ക് ടൈം ലൂപ്പിലൂടെ കടന്നു ചെല്ലാനുള്ള വഴി പറഞ്ഞു കൊടുക്കുന്നു. മുത്തച്ഛൻ്റെ ചെറിയ പ്രായത്തിലെ സഹപാഠികളായ അത്ഭുത സിദ്ധികളുള്ള കുട്ടികളുടേയും അവരുടെ ഹെഡ്മിസ്ട്രസ്സായ മിസ് പെരഗ്രീനിൻ്റേയും അടുത്ത് ജെയ്ക്ക് എത്തിച്ചേരുന്നു. ഒരു പ്രത്യേക കാലഘട്ടത്തിൽ ജരാനരകൾ ബാധിക്കാതെ വർഷങ്ങളോളം ടൈം ലൂപ്പുകളിൽ വസിക്കുന്ന അവരുടെ അതീവ രസകരമായ ജീവിതം പറയുന്ന മനോഹരമായ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ