മിസ്റ്റർ & മിസ്സിസ് രാമചാരി (Mr & Mrs Ramachari) 2014

മൂവിമിറർ റിലീസ് - 02

പോസ്റ്റർ : അതുൽ പി.വി
ഭാഷ കന്നഡ
സംവിധാനം സന്തോഷ്‌ ആനന്ദ്രം
പരിഭാഷ സഫീർ അലി
ജോണർ റൊമാൻസ്/ആക്ഷൻ

7.3/10

KGF എന്ന ബ്രഹ്മാണ്ഡ സിനിമക്ക് മുന്നേതന്നെ യഷിനെ താരപദവിയിലേക്ക് കൈപിടിച്ചു കയറ്റിയ ചിത്രമാണ് മിസ്റ്റർ&മിസ്സിസ് രാമാചാരി. യാതൊരുവിധ മുൻവിധികളും ഇല്ലാതെ തന്റെ കൂട്ടുകാർക്കും ഉറ്റവർക്കും വേണ്ടി മാത്രം ജീവിച്ചു പോകുന്ന നായകന്റെ മുന്നിൽ ദിവ്യയെന്ന നായിക കഥാപാത്രം എത്തുന്നതോടെ കഥാഗതികൾ മാറുകയാണ്… മുൻകോപക്കാരനായ രാമാചാരിയുടെ പ്രണയം രസച്ചരട് ഒട്ടും മുറിയാതെ 2.30 മണിക്കൂർ കണ്ടിരിക്കാനാകും… ഒരു റൊമാന്റിക് പ്ലോട്ടിൽ മാത്രം ഒതുക്കാതെ അത്യാവശ്യം നർമ്മത്തിലൂടെ പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന അവതരണരീതിയാണ് സിനിമയുടെ പ്രധാന ആകർഷണം..
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒന്നിച്ച യഷ് രാധിക പണ്ഡിറ്റ് ജോഡികളുടെ മികച്ച പ്രകടനവും യഷിന്റെ അച്ഛനായി വന്ന അച്യുത കുമാറിന്റെ പ്രകടനവും ചിത്രത്തിൽ മികച്ചു നിൽക്കുന്നതാണ് കർണാടകയിലെ ആ വർഷത്തെ ഏറ്റവും വലിയ പണം വാരിപ്പടമായിരുന്നു ഈ സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ