ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Steve Bendelack |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | കോമഡി/റോഡ് |
റോവാൻ അറ്റ്കിൻസന്റെ പ്രശസ്തമായ മിസ്റ്റർ ബീൻ എന്ന കഥാപാത്രമെന്നത് തന്നെ പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു സൃഷ്ടിയാണ്. ഈ കഥാപാത്രത്തെ നായകനാക്കി 2007 ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചലച്ചിത്രമാണ് “മിസ്റ്റർ ബീൻസ് ഹോളിഡേ”.
ലക്കി നറുക്കെടുപ്പിലൂടെ ലഭ്യമായ ഫ്രാൻസ് യാത്രയ്ക്കിടയിൽ മിസ്റ്റർ ബീനിന്, എയർപോർട്ട് ടാക്സി തിരഞ്ഞെടുത്തതിൽ ഉണ്ടാകുന്ന ആശയകുഴപ്പവും തുടർന്ന് സംഭവിക്കുന്ന അമളികളും അതിൽ നിന്നും കരകയറാൻ തന്റേതായ രീതിയിൽ നടത്തുന്ന സാഹസങ്ങളൂം നർമ്മത്തിന്റെ മേമ്പൊടിയോടെ ചിത്രീകരിച്ചിരിക്കുന്നു. തൊട്ടതെല്ലാം മണ്ടത്തരമായി മാറുന്ന ബീനിന്റെ അരികിൽ കൂണിന്മേൽ കുരുപോലെ ഒരു കുട്ടിയും കൂടി എത്തിച്ചേരുന്നതോടെ ചിരിയുടെ മാലപ്പടക്കങ്ങൾ തന്നെയാണ് പ്രേക്ഷകർക്ക് മുന്നിൽ റോവാൻ അറ്റ്കിൻസൻ എടുത്തു നിരത്തിയിരിക്കുന്നത്.
ഒന്നര മണിക്കൂർ നിറുത്താതെ ചിരിക്കാൻ താല്പര്യമുള്ളവർക്ക് കണ്ടു നോക്കാവുന്നതാണ്.