മിസ്റ്റർ. പിപ്പ് (Mr.Pip) 2012

മൂവിമിറർ റിലീസ് - 267

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്, ടോക് പിസിൻ
സംവിധാനം Andrew Adamson
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ വാർ/ഡ്രാമ

7.1/10

Andrew Adams ൻ്റെ സംവിധാനത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി 2012 ൽ പുറത്തിറങ്ങിയ ഒരു വാർമൂവിയാണ്. മിസ്റ്റർ പിപ്പ്. ചാൾസ് ഡിക്കൻസിൻ്റെ പ്രശസ്ത നോവൽ ഗ്രേറ്റ് എക്സ്പെക്ടേഷനിലെ പ്രധാന കഥാപാത്രമാണ് പിപ്പ്. പാപ്പുവ ന്യൂഗിനിയയുടെ അധീനതയിലുള്ള സൗത്ത് പസഫിക്കിലെ ബൊഗെയ്ൻവില്ല എന്നൊരു ചെറിയ ദ്വീപ്. അന്ധവിശ്വാസത്തിലും, ആഭ്യന്തരയുദ്ധത്തിലും അകപ്പെട്ട അപരിഷ്കൃതരായ ഒരു ജനത. വിമതർ നുഴഞ്ഞുകയറാതിരിക്കാനായി അവിടെ ഉപരോധം ഏർപ്പെടുത്തയിരിക്കയാണ്. വെള്ളക്കാരെല്ലാം ഒഴിഞ്ഞുപോയ ഇവിടെ മിസ്റ്റർ വാട്ട്സ് എന്ന വെള്ളക്കാരൻ മാത്രമേ അവശേഷിക്കുന്നുള്ളൂ. പിപ്പെന്ന് വിളിക്കപ്പെടുന്ന അദ്ദേഹത്തിന് പിപ്പിൻ്റെ കഥയിലൂടെ അവരുടെ ജീവിതത്തിന് ‘വലിയ പ്രതീക്ഷകൾ’ നൽകാനാവുമോ? എന്ന ചോദ്യത്തിലൂന്നി യാഥാർത്ഥ്യവും കല്പിതകഥയും ഇഴചേർന്ന് നെയ്തെടുത്ത ഒരു ചലച്ചിത്ര വിസ്മയം തന്നെയാണ് മിസ്റ്റർ പിപ്പ്‌.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ