മിസറി ( Misery ) 1990

മൂവിമിറർ റിലീസ് - 513

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Rob Reiner
പരിഭാഷ ജസീം ജാസി
ജോണർ സൈക്കോളജിക്കൽ/ത്രില്ലർ

7.9/10

സ്റ്റീഫൻ കിങ്ങിന്റെ നോവൽ ബേസ് ചെയ്ത് 1990 ൽ പുറത്തിറങ്ങിയ ത്രില്ലെർ സിനിമയാണ് മിസറി.

പ്രശസ്ത എഴുത്തുകാരനായ പോൾ ഷെൽഡനൻ മഞ്ഞു മൂടിയ മലഞ്ചരുവിൽ ഒരപകടത്തിൽ പെടുന്നു. സാരമായ പരിക്കുകളോടെ അയാളെ അവിടുന്ന് രക്ഷപ്പെടുത്തി തന്റെ വീട്ടിൽ എത്തിക്കുകയാണ് ആനി വിൽക്സ് എന്ന സ്ത്രീ. ഒരു നേഴ്സും സർവ്വോപരി ഷെൽഡന്റെ ഒരു ‘കടുത്ത‘ ആരാധികയുമായ ആനിയുടെ പരിചരണത്തിൽ അയാൾ പതിയെ സുഖം പ്രാപിച്ചു വരുന്നു. ആനിയുടെ സ്നേഹവും പരിചരണവും ആവോളം ആസ്വദിച്ച ഷെൽഡന് ഒരു ഘട്ടത്തിൽ ചെറിയൊരു സംശയം ’ആളത്ര വെടിപ്പല്ലല്ലോ‘ എന്ന്. സംശയമല്ല, സംഗതി സത്യമാണെന്നും, പെട്ടിരിക്കുന്നത് ഒന്നാന്തരം കെണിയിലാണെന്നും അയാൾ മനസ്സിലാക്കുന്നു!

അടുത്തതായി എന്ത് സംഭവിക്കും എന്ന ആകാംക്ഷയിൽ വീർപ്പുമുട്ടി കാണാവുന്ന ഒരുഗ്രൻ പടമാണ് മിസറി. കാലൊടിഞ്ഞ് ഒന്നെണീക്കാൻ പോലുമാവാതെ കട്ടിലിൽ കിടക്കുന്ന ഷെൽഡന്റെ അതേ അവസ്ഥയിലാവും മിക്കവാറും സമയങ്ങളിലും കാണുന്ന പ്രേക്ഷകനും.

ആ വർഷത്തെ ഓസ്കാർ അടിച്ചെടുത്ത അത്യുഗ്രൻ പ്രകടനമായിരുന്നു സിനിമയിൽ, ആനിയായി വേഷമിട്ട Kathy Bates ന്റേത്. തള്ളക്ക് ശരിക്കും വട്ടാണെടാ എന്ന് തോന്നിപ്പിക്കും ലെവൽ പെർഫോമൻസ്. കണ്ട് കഴിഞ്ഞാൽ നിങ്ങടെ ഫേവറേറ്റ് സൈക്കോകളുടെ ലിസ്റ്റിലേക്ക് അമ്മച്ചി ഈസിയായി കേറിപ്പറ്റും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ