ഭാഷ | സ്വീഡിഷ്, ഇംഗ്ലീഷ് |
സംവിധാനം | Ari Aster |
പരിഭാഷ | യു. എ. ബക്കർ പട്ടാമ്പി, നെവിൻ ബാബു, കെവിൻ ബാബു, വിഷ്‌ണു സി. നായർ, പ്രവീൺ കുറുപ്പ്, അനന്തു എ.ആർ. |
ജോണർ | ഹൊറർ/ഡ്രാമ/മിസ്റ്ററി |
അഞ്ച് സുഹൃത്തുക്കൾ അവരിലൊരാളുടെ സ്വന്തം നാടായ സ്കാൻഡിനേവിയയിലേക്ക് വേനൽക്കാലത്തെ ഒരാഘോഷത്തിനായി പോകുന്നതാണ് ഇതിവൃത്തം. മനോഹരമായ സ്കാൻഡിനേവിയൻ ഗ്രാമത്തിന്റെ ഭംഗിയും, രാത്രിയെക്കാൾ ഏറെ ദൈർഖ്യമുള്ള പകലും ഒക്കെ ആസ്വദിച്ച് അവർ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു. അതിമനോഹരമായ ഭൂപ്രകൃതിയും അതിനെക്കാൾ സുന്ദരമായ ആ ഗ്രാമവാസികളുടെ അതിഥികളോടുള്ള പെരുമാറ്റവും അവർ നന്നേ ആസ്വദിക്കുന്നുണ്ട്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന അവരുടെ പ്രാചീന ആചാരങ്ങൾ ആരംഭിക്കുന്നതോടെ കഥയുടെ ഗതി മാറുന്നത് നമുക്ക് കാണാം. വ്യത്യസ്തമായൊരു അവതരണശൈലിയാണ് മിഡ്‌സമ്മറിന്. കഥയുടെ പല പ്രധാന ഘട്ടങ്ങളിലും പശ്ചാത്തലം ഒരുക്കുന്നത് നിശബ്ദതയാണ്. കാഴ്ചക്കാരനെ ചൂഴ്ന്നെടുക്കുന്ന നിശബ്ദത. സമൂഹത്തിൽ നിലനിൽക്കുന്ന പലവിധ അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും ഒക്കെ വിരൽ ചൂണ്ടുന്നുണ്ട് ഈ ചിത്രം. സംവിധായകനായ Ari Aster തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. പല വിഭാഗങ്ങളിലായി ഇറങ്ങിയ കാലയളവിൽ 26 പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം 72 പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശവും ചെയ്യപ്പെട്ടു. ചലച്ചിത്ര പ്രേമികളുടെ എക്കാലത്തെയും പ്രിയ ചിത്രങ്ങളിലൊന്നായ മിഡ്‌സമ്മർ, കലാമൂല്യമുള്ള ചിത്രങ്ങൾ തേടുന്ന പ്രേക്ഷകർക്ക് ആമുഖം ആവശ്യമില്ലാത്ത ചിത്രമാണ്.