മിഡിൽ ക്ലാസ്സ്‌ മെലഡീസ് (Middle Class Melodies) 2020

മൂവിമിറർ റിലീസ് - 45

പോസ്റ്റർ : അതുൽ പി.വി
ഭാഷ തെലുഗു
സംവിധാനം Vinod Anantoju
പരിഭാഷ ഡോ. ഓംനാഥ്, മനോജ്‌ കുന്നത്ത്, സഫീർ അലി
ജോണർ കോമഡി /റൊമാൻസ്

7.8/10

നവാഗത സംവിധായകനായ Vinod Ananthoju ഒരുക്കി, ആമസോൺ പ്രൈം വിഡിയോയിൽ അടുത്തിടെ റിലീസ് ആയ തെലുങ്ക് ചിത്രമാണ് മിഡിൽ ക്ലാസ്സ്‌ മെലഡീസ്.
ചെറുപ്പം മുതലേ ഒരു ഹോട്ടൽ തുടങ്ങണെമെന്ന ആഗ്രഹവുമായി ജീവിക്കുന്ന രാഘവ, അതിനായി മുന്നിട്ടിറങ്ങുകയും ഒടുവിൽ തന്റെ ലക്ഷ്യം പൂർത്തീകരിക്കുകയും ചെയ്യുന്നു. ശേഷം അയാൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ആണ് ആണ് ചിത്രം പറയുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ മിഡിൽ ക്ലാസ്സ്‌ ജീവിതത്തിലുണ്ടാകുന്ന സന്തോഷങ്ങളും സങ്കടങ്ങളും പ്രണയവും ആഘോഷങ്ങളുമെല്ലാം ചിത്രം വരച്ചു കാട്ടുന്നുണ്ട്. ഈ സിനിമയിൽ നായകനായി വരുന്നത് വിജയ് ദേവരകൊണ്ട യുടെ അനിയനായ ആനന്ദ് ദേവരകൊണ്ടയാണ്. നായിക, മലയാള സിനിമാ മേഖലയിൽ സുപരിചിതയായ വർഷയും.
ഒരു ഫീൽ ഗുഡ് മലയാളം ചിത്രം കാണുന്ന പ്രതീതി പ്രേക്ഷകന് സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ പരിഭാഷ, മൂവി മിറർ ടീം നിങ്ങൾക്കായി സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ