മാൻ VS ബീ (Man VS Bee) S1 2022

മൂവിമിറർ റിലീസ് - 289

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം David Kerr
പരിഭാഷ അബ്ദുൽ മജീദ്. എം.പി
ജോണർ സീരീസ്,കോമഡി

6.7/10

ഇതിഹാസം എന്നല്ലാതെ മറ്റൊരു വാക്കും ചേരാത്ത ഒരു നടൻ അതാണ് മിസ്റ്റർ ബീൻ എന്ന കഥാപാത്രത്തിലൂടെ വർഷങ്ങളായി നമ്മളെ അത്ഭുതപ്പെടുത്തുന്ന സാക്ഷാൽ Rowan Aktinson. അദ്ദേഹത്തിന്റെ രചനയിൽ അദ്ദേഹം തന്നെ കേന്ദ്രകഥാപാത്രമായി ഇക്കൊല്ലം 9എപ്പിസോഡുകളായി Netflix ലൂടെ പുറത്തിറങ്ങിയ ഹ്യൂമർ സീരിസാണ് Man VS Bee. അവധിക്കാലം ആഘോഷിക്കാൻ പോകുന്ന ദമ്പതികൾ വീട് നോക്കാൻ പുതിയൊരു ജോലിക്കാരനെ ഏൽപ്പിക്കുന്നു, ആ വീട്ടിനുള്ളിൽ എത്തുന്നത് പറക്കും തളികയിലെ ഹരിശ്രീ അശോകനെയും എലിയെയും ഓർമ്മപ്പെടുത്തുന്ന നായകനും ഒരു തേനീച്ചയും. പിന്നെ നടക്കുന്ന മഹായുദ്ധങ്ങളാണ് ഒരു സെക്കന്റ് പോലും നമ്മളെ ബോറടിപ്പിക്കാത്ത രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നത്.
മനസ്സറിഞ്ഞ് ചിരിക്കാൻ, 12 മിനിറ്റ് മാത്രമുള്ള 9എപ്പിസോഡുകൾ തീർച്ചയായും നിങ്ങളെ സഹായിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ