ഭാഷ | ജാപ്പനീസ് |
സംവിധാനം | Masayuki Suzuki |
പരിഭാഷ | അസ്ലം ഏ ജെ എക്‌സ് |
ജോണർ | ക്രൈം/ത്രില്ലർ |
കെയ്‌ഗോ ഹിഗാഷിനോ, ഈ പേര് പരിചിതമല്ലെങ്കിലും, അദ്ദേഹത്തിന്റെ ഡിവോഷൻ ഓഫ് സസ്പെക്ട് X എന്ന നോവലിനെപ്പറ്റി ത്രില്ലർ ആരാധകർ കേൾക്കാതിരിക്കാൻ സാധ്യത കുറവാണ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ത്രില്ലർ നോവലിനെ ആസ്പദമാക്കി 2019ൽ പുറത്തിറങ്ങിയ ജാപ്പനീസ് മൂവിയാണ് മാസ്കരേഡ് ഹോട്ടൽ. മൂന്ന് കൊലപാതകങ്ങൾ നടത്തിയ ഒരു സീരിയൽ കില്ലറുടെ അടുത്ത ലക്ഷ്യം ഒരു ഹോട്ടലിനുള്ളിലെ ഒരാളാണ്. തുടന്ന് നടക്കുന്ന അന്വേഷണങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.