മാലിഗ്നന്റ് (Malignant) 2021

മൂവിമിറർ റിലീസ് - 191

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം ജെയിംസ് വാൻ
പരിഭാഷ ശ്രീജിത്ത് ബോയ്ക്, മനോജ് കുന്നത്ത്, പ്രവീൺ കുറുപ്പ്
ജോണർ ഹൊറർ/ത്രില്ലർ/ക്രൈം

6.5/10

2021 ൽ ജെയിംസ് വാനിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹൊറർ ത്രില്ലറാണ് മാലിഗ്നന്റ്. ഭർത്താവുമായി വഴക്കിടുന്ന ഗർഭണിയായ മാഡിസൻ അന്ന് രാത്രി തന്റെ ഭർത്താവിന്റെ മരണത്തിന് സാക്ഷ്യം വഹിക്കുന്നു. പിന്നീട് ഭയാനകമായ പല കൊലപാതകങ്ങളും നേർകാഴ്ചയിലൂടെ തന്റെ ഉപബോധത്തിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ് മാഡിസൻ. ഇതെല്ലാം സ്വപ്നമാണോ യാഥാർഥ്യമാണോ? ഈ കൊലപാതകങ്ങൾ ആരാണ് ചെയ്യുന്നത്?എന്തിനാണ് തന്നെ ഇതിൽ വലിച്ചിടുന്നത്? എന്താണ് കൊലയാളിയുടെ മോട്ടീവ്? ഇങ്ങനെയുള്ള ഒരു പിടി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഈ ചിത്രം.

ജെയിംസ് വാൻ സിനിമകളുടെ എല്ലാ ചേരുവകളും ഇതിൽ ഉണ്ടെങ്കിൽ കൂടിയും ഈ ചിത്രത്തിന്റെ അവതരണം വളരെ മികവുറ്റതാണ്. സാധാരണ ഹൊറർ കഥകളുടെ കൂട്ട് പിടിച്ച് മറ്റൊരു ട്രാക്കിലേക്ക് മാറുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. വളരെ മികച്ച ഒരു bgm ഈ ചിത്രത്തിന്റെ ആസ്വാദനത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ