ഭാഷ | തായ് |
സംവിധാനം | Phuttiphong Aroonpheng |
പരിഭാഷ | അനന്തു എ.ആർ |
ജോണർ | ഡ്രാമ |
Phuttiphong Aroonpheng ആദ്യമായി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാന്റ റേ. 2018-ലെ എഴുപത്തിയഞ്ചാമത് വെനീസ് ഫിലിം ഫെസ്റ്റിവലിൽ ആണ് ഈ ചിത്രം ആദ്യമായി ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നത്. കാവ്യാത്മകമായ രീതിയിൽ രോഹിങ്ക്യൻ വംശജരുടെ ജീവിതവും രാഷ്ട്രീയവും തുറന്നു കാട്ടുകയാണ് മാന്റ റേ. തായ്‌ലൻഡിലെ അതിർത്തി പ്രശ്നങ്ങളും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളും ചർച്ച ചെയ്ത, Phuttiphong Aroonpheng 2015-ൽ ചെയ്ത ഫെരിസ് വെൽ എന്ന ഹ്രസ്വചിത്രത്തിന്റെ തുടർച്ചയാണ് മാന്റ റേ. ഒറീസൊന്റി/ഹൊറൈസൺ പുരസ്കാര തിരഞ്ഞെടുപ്പിൽ മാന്റ റേ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കെയ്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സംവിധായകനായ Phuttiphong Aroonpheng മികച്ച സംവിധായകനുള്ള സിൽവർ പിരമിഡ് പുരസ്കാരവും നേടി. ഇതുകൂടാതെ, 2018 മിൻസ്ക് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രത്യേക ജൂറി പുരസ്‌കാരം, 2018 മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ഗേറ്റ് വേ പുരസ്‌കാരം, തായ്‌പെയ് ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം എന്നിങ്ങനെ ആകെ മൊത്തം 14 പുരസ്കാരങ്ങൾ നേടുകയും മറ്റ് 14 പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. സഭാഷണ രംഗങ്ങൾ വളരെ കുറവുള്ള ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേന്ദ്ര കഥാപാത്രം ഒരു രംഗത്തിലും സംസാരിക്കുന്നില്ല എന്നതാണ് …