ഭാഷ | ഫ്രഞ്ച് |
സംവിധാനം | David Moreau |
പരിഭാഷ | സുമന്ദ് മോഹൻ |
ജോണർ | ഹൊറർ/ത്രില്ലർ |
2024ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ഹൊറർ ചിത്രമാണ് മാഡ്സ്. ഒരു ഡ്രഗ് പാർട്ടി കൂടാൻ വേണ്ടി, റോമെയിൻ എന്ന ചെറുപ്പക്കാരൻ കൂട്ടുകാരുടെ സമീപത്തേക്ക് പോകുന്നു. കാറിൽ സഞ്ചരിക്കുന്ന വഴിയിൽ ഒരു സ്ത്രീയെ അപകടകരമായ അവസ്ഥയിൽ കാണുകയും, അവരെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ, കാര്യങ്ങളുടെ സ്ഥിതി ഗതികൾ ആകെ താളം തെറ്റിക്കുന്നു. അയാളുടെ ജീവിതത്തെ തന്നെ ഹനിക്കുന്ന സംഭവവികാസങ്ങളാണ് പിന്നെ അരങ്ങേറുന്നത്. ലഹരിക്കടിമപ്പെടുന്ന യുവതലമുറക്ക് ഒരു മുന്നറിയിപ്പ് എന്നോണമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.