ഭാഷ | കന്നഡ |
സംവിധാനം | Vijay Karthikeyan |
പരിഭാഷ | അനൂപ് പി സി & വിഷ്ണു കണ്ണൻ |
ജോണർ | ആക്ഷൻ/ത്രില്ലർ |
കന്നഡ സ്റ്റാർ ബാദ്ഷാ കിച്ചാ സുദീപിന്റെ മാസ്സ് മസാല എന്റർടെയ്നർ. പോലീസ് സ്റ്റേഷനിൽ ഒരു രാത്രി നടക്കുന്ന സംഭവങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം. സസ്പെൻഷൻ കഴിഞ്ഞ് പുതുതായി ചാർജെടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഇൻസ്‌പെക്ടർ അർജുൻ അവിടുത്തെ മന്ത്രിമാരുടെ രണ്ട് മക്കളെ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്നതും അതിനുശേഷമുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ഒറ്റ രാത്രിയിൽ തീരുന്ന ടൈപ്പ് ആക്ഷൻ ചിത്രങ്ങൾ കാണുന്നവർക്ക് തീർച്ചയായും ഒരു തവണ ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് ഈ ചിത്രം. വിജയ് കാർത്തികേയയുടെ സംവിധാനത്തിൽ ഇറങ്ങിയ ഈ ചലച്ചിത്രം കഴിഞ്ഞ വർഷം സാൻഡൽവുഡ് ഇന്റസ്ട്രിയിലെ പണംവാരി പടങ്ങളിൽ ഒന്നായിരുന്നു.
©️