ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | David Blue Garcia |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, പ്രവീൺ കുറുപ്പ്, മനോജ് കുന്നത്ത് |
ജോണർ | സ്ലാഷർ/ഹൊറർ |
1974 ഇൽ പുറത്തിറങ്ങിയ ടെക്‌സാസ് ചെയിൻസോ മസാക്കറിന്റെ തുടർച്ചയും, ഈ സീരീസിലെ ഒൻപതാമത്തേതുമായ പതിപ്പാണ് 2022ൽ പുറത്തിറങ്ങിയ അതേ പേരിലുള്ള ഈ ചിത്രം. വർഷങ്ങൾക്കിപ്പുറം വരുമ്പോഴും പഴയ അതേ ലെതർഫേസ് സീരിയൽ കില്ലെർ തന്നെയാണ് ഇവിടെയും വരുന്നത്.
1973 ലെ കൊലപാതക പരമ്പരക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട ഹാർലോ എന്ന ടെക്സാസ് നഗരത്തിലേക്ക് പഴയ വസ്തുക്കൾ ലേലത്തിനെടുത്ത് വിൽക്കുന്നതിനായി ഡാന്റെയും സുഹൃത്തുക്കളും പോകുന്നതാണ് കഥാരംഭം. ഒരു പഴയ അനാഥാലയം പരിശോധിക്കുന്നതിനിടയിൽ, ജിന്നി എന്ന വൃദ്ധയായ സ്ത്രീ ഇപ്പോഴും അവിടെ താമസിക്കുന്നതായി അവർ കണ്ടെത്തുന്നു. അനാഥാലയം തന്റേതാണെന്ന് അവർ വാദിക്കുകയും അതിനുള്ള തെളിവുകൾ അവരുടെ അടുത്ത് ഉണ്ടെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ ഇതൊരു തർക്കത്തിൽ ചെന്ന് കലാശിക്കുന്നു. ബഹളം കേട്ട് മുകളിലത്തെ നിലയിൽ നിന്നും ആജാനുബാഹുവായ ഒരാൾ ഇറങ്ങി വരുന്നു. പിന്നീട് എന്ത് നടക്കുന്നു എന്ന് ഈ സിനിമ പറയുന്നു.
മുൻ ഭാഗങ്ങളിലേത് പോലെ കൊടൂര വയലൻസ് സീനുകൾ ഈ ചിത്രത്തിൽ ധാരാളം ഉണ്ട്. സ്ഥിരം സ്ലേഷർ സിനിമകളിലേത് പോലുള്ള കഥാസന്ദർഭങ്ങൾ ഉണ്ടെങ്കിലും ചിത്രത്തിന്റെ മേക്കിങ് അതെല്ലാം മികച്ചതാക്കുന്നു. ഇതൊരു സീക്വൽ ആണെങ്കിൽ കൂടിയും മുൻ ഭാഗങ്ങളുടെ കഥാതുടർച്ച അല്ലാത്തതിനാൽ പഴയ സിനിമകൾ കാണാതെയും ഈ ചിത്രം കാണാവുന്നതാണ്.