ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andrés Muschietti |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ഹൊറർ/ത്രില്ലർ |
Andrés Muschietti സംവിധാനം ചെയ്ത് 2013 പുറത്തിറങ്ങിയ ഹോറർ ത്രില്ലർ ചിത്രമാണ് മമാ.
ഒരു കുടുംബത്തിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളുടെ ഭാഗമായി വിക്ടോറിയ, ലില്ലി എന്നീ രണ്ട് പെൺകുട്ടികൾക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെടുകയും, കാടിനുള്ളിൽ അജ്ഞാതമായ ഒരു വീട്ടിൽ അവർ ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. അവിടെ വച്ച് ഒരു ശക്തി, ഒരു അമ്മയുടെ കരുതലോടെ ആ കുട്ടികളെ നോക്കുകയും അവർക്ക് വേണ്ട ഭക്ഷണം, സ്നേഹം, സംരക്ഷണം എല്ലാം നൽകി അവരെ വളർത്തുന്നു. വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ പിതാവിന്റെ സഹോദരൻ അവരെ കണ്ടെത്തുകയും തിരിച്ച് നഗരത്തിലേക്ക് കൊണ്ട് വരികയും ചെയ്യുന്നു. “മമാ” എന്ന് കുട്ടികൾ വിളിക്കുന്ന ആ ശക്തി കുട്ടികളുമായി അമ്മയും മക്കളും എന്നപോലുള്ള ഒരു ആത്മബന്ധം വളരുകയും ആ ‘ആത്മാവ് ‘ അവരുടെ കൂടെ നാട്ടിലെക്കെത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു ഹൊറർ ത്രില്ലർ ചിത്രത്തേക്കാൾ ഉപരി മാനുഷിക ബന്ധങ്ങൾക്ക് വില നൽകി കൊണ്ടുള്ള ഒരു മനോഹരമായ കഥ പറയുന്ന ചിത്രമാണ് മമാ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളുടെ അഭിനയം എടുത്ത് പറയേണ്ടതാണ്. ഹൊറർ ചിത്രങ്ങൾ ഇഷ്ടപെടുന്നവർക്ക് മാത്രമല്ല, ഒട്ടുമിക്ക പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് മമാ.