ഭാഷ | കന്നഡ |
സംവിധാനം | Narthan |
പരിഭാഷ | ഡോ. ഓംനാഥ് & മിഥുൻ മാർക്ക് |
ജോണർ | ആക്ഷൻ/ത്രില്ലെർ |
കന്നഡ സൂപ്പർസ്റ്റാർ ഡോക്ടര്‍ ശിവരാജ് കുമാറിനെയും, ശ്രീമുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി, Narthan ന്റെ സംവിധാനത്തിൽ, 2017ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ സിനിമയാണ് മഫ്തി. കന്നഡയിലെ തന്നെ ഏറ്റവും മികച്ച മൾട്ടിസ്റ്റാർ സിനിമകളിൽ ഒന്നാണ് മഫ്തി.
രോണാപുര എന്നാ സ്ഥലത്തെ ഡോൺ ആയ, ഭൈരഥി റണഗല്ലിന്റെയും, അയാളെ കീഴടക്കാനെത്തുന്ന ഗണ എന്നാ പോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം, വളരെ മനോഹരമായ മേക്കിങും, ആക്ഷൻ സീനുകളുടെ ചടുലതയുമാണ് സിമിമയെ വ്യത്യസ്തമാക്കുന്നത്, ആക്ഷൻ സീനുകളിലെ സിനിമാറ്റോഗ്രഫിയും, രവി ബസ്‌റൂറിന്റെ BGM ഉം ചിത്രത്തെ കൂടുതൽ ചടുലമാക്കുന്നുണ്ട്…
ആക്ഷന് മാത്രം പ്രാധാന്യം കൊടുക്കാതെ, സെന്റിമെന്റ്സിനും കൂടി പ്രാധാന്യം കൊടുത്ത്, എല്ലാത്തരം പ്രേഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് തീർച്ചയായും കാണാനാകുന്ന ഒരു മാസ്സ് മസാല സിനിമയാണ് മഫ്തി.