ഭാഷ | കൊറിയൻ |
സംവിധാനം | Sang-hoon Lee |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | കോമഡി |
2007 ൽ പുറത്തിറങ്ങിയ കൊറിയൻ ഫീൽഗുഡ് കോമഡി മൂവിയാണ്, മപ്പാഡോ 2: ബാക്ക് ടു ദി ഐലന്റ്
16 മില്ല്യൻ ഡോളർ സമ്മാനം നേടിയ ലോട്ടറി തട്ടിക്കൊണ്ടു പോയ പെൺകുട്ടിയെ തേടിയാണ് ചുങ്-സുവും, ജെയ്-ചിയോളും ആദ്യം മപ്പാഡോ ദ്വീപിലെത്തുന്നത്. ഇത്തവണ ഒരു അനന്തരാകാശിയെ അന്വേഷിക്കുന്നതിനായിട്ടാണ് യാദൃശ്ചികമായി മപ്പാഡോയിൽ എത്തുന്നത്. അവിടെ താമസിക്കുന്ന കർഷകരായ അമ്മമാർക്കിടയിൽ തൊടുതെല്ലാം അബദ്ധത്തിൽ കലാശിക്കുന്ന ചുങ്-സുവിന്റെ മണ്ടത്തരങ്ങളും, ഒടുവിൽ ഒരു അനശ്വര പ്രണയത്തിന്റെ വൈകിയ സമാഗമം സമ്മാനിക്കുന്ന നോവുമായി മനോഹരമായ ഒരു ഫീൽഗുഡ് ചിത്രം.