ഭാഷ | കൊറിയൻ |
സംവിധാനം | Chang-min Choo |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഡ്രാമ/അഡ്വഞ്ചർ |
2005 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ ഫീൽഗുഡ് കോമഡി മൂവിയാണ്, മപ്പാഡോ : ഐലൻ്റ് ഓഫ് ഫോർച്യൂൺ.
കുപ്രസിദ്ധരായ ഒരു തട്ടിപ്പ് സംഘത്തോടൊപ്പം വ്യാജ ഐഡൻ്റിറ്റിയുമായി താമസിക്കുന്ന പെൺകുട്ടി 16 മില്ല്യൻ ഡോളർ സമ്മാനത്തുക ലഭിക്കുന്ന ഒരു ലോട്ടറിയുമായി കടന്നു കളയുകയാണ്. അവളെ കണ്ടെത്തുന്നതിനായി ഗ്യാങ് ലീഡർ തൻ്റെ അനുയായി ജെയ്-ചിയോളി നേയും, കൈക്കൂലിക്കാരനായ പോലീസ് ഓഫീസർ നാ ചുങ്-സു വിനേയും പറഞ്ഞയക്കുന്നു. അവളുടെ നാടായ മാപ്പാ ദ്വീപിലെത്തിയ ഇരുവർക്കും കർഷകരായ കുറച്ച് പ്രായമുള്ള സ്ത്രീകളെ മാത്രമേ അവിടെ കണ്ടെത്താനായുള്ളൂ. പ്രകൃതി രമണീയമായ മാപ്പ ദ്വീപിൽ മുത്തശ്ശിമാരുടെ കൂടെ കൂടിയ ഇരുവർക്കും വന്നു പിണയുന്ന അബദ്ധങ്ങളിലൂടെ മുന്നോട്ട് പോവുന്നതിനിടയിൽ പൊട്ടിച്ചിരി പടർത്തുന്ന നിരവധി മുഹൂർത്തങ്ങളുണ്ട്. മനസ്സു തുറന്ന് ചിരിച്ചാസ്വദിച്ച് കാണാനാവുന്ന ചിത്രം ഒരിക്കലും നിരാശപ്പെടുത്തില്ല.