ഭാഷ | തെലുങ്ക് |
സംവിധാനം | വിക്രം K കുമാർ |
പരിഭാഷ | മനോജ് കുന്നത്ത് |
ജോണർ | ഫാന്റസി/കോമഡി/ഡ്രാമ |
ഒരുപിടി ദേശീയ അവാർഡുകളുമായി ഏറെ ചർച്ച ചെയ്യപ്പെട്ട 24 എന്ന തമിഴ് ചിത്രത്തിലൂടെയാവും ഭൂരിപക്ഷം മലയാളികളും ഒരു മലയാളി സംവിധായകനായ വിക്രം കുമാറിനെപ്പറ്റി അറിയുന്നത്. എന്നാൽ അതിനു മുന്നേതന്നെ തെലുങ്ക് സിനിമ മേഖലയിലെ പ്രബലമായ ഒരു താരകുടുംബത്തിലെ മൂന്ന് തലമുറയിലെ നായകന്മാരെ ഒരുമിച്ച് തന്റെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്ന് വിക്രം കുമാർ ഒരുക്കിയ മികച്ച ഒരു ഫാന്റസി ചിത്രമാണ് 2014ഇൽ പുറത്തിറങ്ങിയ “മനം”. ഒരു ക്ലോക്ക് ടവറിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അതിനു സമീപത്ത് വെച്ചുണ്ടാകുന്ന ആക്സിഡന്റുകളും. പുനർജന്മങ്ങളുമാണ് സിനിമയുടെ ജീവൻ. ഒരു കാലത്തെ തെലുങ്ക് സൂപ്പർസ്റ്റാർ അക്കിനേനി നാഗേശ്വര റാവു, മകൻ നാഗാർജ്ജുന, ചെറുമകൻ നാഗചൈതന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം നഗർജ്ജുനയുടെ പത്‌നി അമല അക്കിനേനിയും, മരുമകൾ സമന്ത അക്കിനേനിയും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഏറ്റവും വിഷമകരമായ വസ്തുത എന്തെന്നാൽ, ഒരുപാട് കുസൃതികളുമായി ചിത്രത്തിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച നാഗേശ്വര റാവുവിന് സിനിമയുടെ വിജയം കാണുവാൻ സാധിച്ചിരുന്നില്ല. റിലീസിനും 4 മാസങ്ങൾക്കു മുന്നേ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഇതിഹാസ നടന്റെ ഓർമ്മകൾക്കു മുന്നിൽ, മൂവിമിറർ അദ്ദേഹത്തിന്റെ അവസാന സിനിമയുടെ പരിഭാഷ ഇവിടെ സമർപ്പിക്കുന്നു.