മദ്രാസ്‌ കഫേ (Madras Cafe) 2013

മൂവിമിറർ റിലീസ് - 273

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഹിന്ദി
സംവിധാനം സൂജിത് സർക്കാർ
പരിഭാഷ പ്രജിത്ത് പരമേശ്വരൻ
ജോണർ ആക്ഷൻ/ത്രില്ലെർ

7.6/10

ജോൺ അബ്രഹാം നിർമ്മിച്ച് അദ്ദേഹം തന്നെ നായകനായി എത്തി സൂജിത് സർക്കാർ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ബോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ മൂവിയാണ് മദ്രാസ് കഫെ. ശ്രീലങ്കയിലെ ജാഫ്‌നയിൽ തമിഴ് വംശജരെ കൂട്ടക്കൊല നടത്തുന്ന സിംഹളരെ വക വരുത്താൻ ക്യാപ്റ്റൻ പ്രഭാകർ നടത്തുന്ന ചില ശ്രമങ്ങളും, LTTEയുടെ സ്വാധീനം തിരഞ്ഞെടുപ്പ് സമയത്ത് ഇല്ലാതെയാക്കാൻ ഇന്ത്യൻ സർക്കാർ നടത്തുന്ന സൂഷ്മ നീക്കങ്ങളുമാണ് ചിത്രം പറയാൻ ശ്രമിക്കുന്നത് എങ്കിലും സിനിമയുടെ പ്രധാന ഇതിവൃത്തം തമിഴ് വംശജർ നേരിട്ട കൊടും ക്രൂരതകളും ഒരേ സമയം വിപ്ലവകാരിയും തീവ്രവാദിയുമായിരുന്ന ക്യാപ്റ്റൻ പ്രഭാകരന്റെ വളർച്ചയുമാണ്. രാജീവ് ഗാന്ധിയുടെ കൊലപാതകമടക്കം ചർച്ച ചെയ്ത ഈ ചിത്രം ശ്രീലങ്കൻ ആഭ്യന്തര കലാപത്തിന്റെ നല്ലൊരു നേർസാക്ഷ്യം തന്നെയാണ്. നാഷണൽ അവാർഡ് അടക്കം സ്വന്തമാക്കിയ മദ്രാസ് കഫേ എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമകളിൽ ഒന്നായി തന്നെ വിലയിരുത്താനാകും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ