ഭാഷ | തെലുങ്ക് |
സംവിധാനം | സാഗർ കെ ചന്ദ്ര |
പരിഭാഷ | ടീം മൂവി മിറർ |
ജോണർ | ആക്ഷൻ/ഡ്രാമ |
ഒരുപിടി സംസ്‌ഥാന അവാർഡുകൾ സ്വന്തമാക്കിയ മലയാള സിനിമ അയ്യപ്പനും കോശിയുടെയും ഒരു പവർഫുൾ തെലുങ്ക് റീമേക്കാണ് പവർസ്റ്റാർ പവൻ കല്യാൺ നായകനായി 2022ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമായ ഭീംല നായകൻ. ചിത്രത്തിന്റെ പേരുപോലെ തന്നെ അയ്യപ്പനും കോശിയിൽ നിന്നും വിപരീതമായി ഒരു കഥാപാത്രത്തിന്റെ മാത്രം അഴിഞ്ഞാട്ടമാണ് ഇവിടെ കാണാൻ സാധിക്കുക. എങ്കിൽ കൂടിയും കിട്ടിയ വേഷം വളരെ തന്മയത്വത്തോടെ അഭിനയിച്ച റാണ ദഗുബട്ടിയുടെ പ്രകടനം പ്രത്യേകിച്ച് കയ്യടി നേടുന്നു. മെയിൻ പ്ലോട്ടിൽ അയ്യപ്പനും കോശിയിൽ നിന്നും ഒരു മാറ്റവും വരുത്താൻ ഭീംല നായക് ടീം തയ്യാറായില്ലെങ്കിലും, ക്ലൈമാക്സിൽ ചെറിയൊരു ട്വിസ്റ്റ് കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. മറ്റൊരു അയ്യപ്പനും കോശിയും പ്രതീക്ഷിച്ചു കാണുന്നവരെ ചിത്രം നിരാശപ്പെടുത്താൻ സാധ്യതയുണ്ട് എങ്കിലും, പതിവ് തെലുങ്ക് മാസ് മസാലകൾ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാൻ ആവോളമുണ്ട് ഈ ചിത്രത്തിൽ. അതുകൊണ്ട് തന്നെ മുണ്ടൂർ കുമ്മാട്ടി സിരയിൽ പിടിച്ചവർ ഈ തെലുങ്ക് കുമ്മാട്ടി ആവശ്യമുണ്ടെങ്കിൽ മാത്രം കാണുക.