ബ്ലിങ്ക് ( Blink ) 2024

മൂവിമിറർ റിലീസ് - 466

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ കന്നഡ
സംവിധാനം Bengaluru Srinidhi
പരിഭാഷ സഫീർ അലി
ജോണർ സയൻസ് ഫിക്ഷൻ/ ത്രില്ലർ

7.6/10

തന്റെ മരിച്ചു പോയി എന്ന് വിശ്വസിക്കുന്ന പിതാവ് ജീവിച്ചിരിപ്പുണ്ട് എന്ന് ഒരു അജ്ഞാതൻ അപൂർവയോട് പറയുന്നതോടു കൂടി അവന്റെ ജീവിതം മാറുകയാണ്. തന്റെ പരീക്ഷകൾ എഴുതി എടുക്കാൻ നടക്കുന്ന ഒരു യുവാവ്. അതിന്റെ ഒപ്പം ചെറിയ ജോലികളും ചെയ്യുന്നു. ഇതാണ് അപൂർവ. എന്നാൽ ഇത്രയും വർഷത്തെ തന്റെ ജീവിതം തന്നെ ഒരു മിഥ്യ ആണെന്ന് ആ അജ്ഞാതൻ വന്നതോടു കൂടി അവൻ പതിയെ മനസ്സിലാക്കുന്നു അതിനു കാരണമായത് ആ അജ്ഞാതൻ അവനു നൽകിയ ടൈം ട്രാവൽ ചെയ്യാൻ കഴിയുന്ന ഒരു ദ്രാവകം വഴിയും. അതിനായി അവനെ തിരഞ്ഞെടുത്തതിന് കാരണം ഏറെ സമയം കണ്ണ് അടയ്ക്കാതെ വയ്ക്കാൻ ഉള്ള അപൂർവയുടെ കഴിവ് കാരണവും. എന്നാൽ അത് മാത്രമായിരുന്നോ അതിനു കാരണം? ആരാണ് അപൂർവ്വയോട് സംസാരിച്ച ആ അജ്ഞാതൻ?

കന്നഡ സിനിമയിലെ മികച്ച ഒരു ടൈം ട്രാവൽ, മിസ്റ്ററി ചിത്രമായിട്ട് ബ്ലിങ്ക് അനുഭവപ്പെടാൻ കാരണം ഇതിലെ ട്വിസ്റ്റുകളാണ്.
ഒരു ഘട്ടം കഴിയുമ്പോൾ പെട്ടെന്ന് ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സിനിമയിൽ നടക്കുക.

കഥ തുടക്കത്തിൽ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ കുറച്ചു സമയമെടുക്കും അതിനു കാരണം സമാന്തരമായി പറഞ്ഞ് പോകുന്ന കുറച്ചധികം കഥകൾ സിനിമയിൽ ഉള്ളതാണ് ആ കണ്ണികൾ എല്ലാം ബന്ധിപ്പിക്കുമ്പോൾ നല്ല ഒരു ടൈം ട്രാവൽ ചിത്രം കണ്ട സന്തോഷം നമ്മൾ പ്രേക്ഷകർക്ക് ലഭിക്കും.
മൂവി മിററിന്റെ പ്രിയ പ്രേക്ഷകർക്കായി ഞങ്ങളീ കന്നഡ സിനിമയുടെ മലയാളം പരിഭാഷ സമർപ്പിക്കുന്നു

അഭിപ്രായങ്ങൾ പങ്കുവെക്കാൻ