ബ്ലഡ്‌ റെഡ് സ്കൈ (Blood Red Sky) 2021

മൂവിമിറർ റിലീസ് - 186

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഇംഗ്ലീഷ്, ജർമ്മൻ
സംവിധാനം പീറ്റർ തോർവാർത്
പരിഭാഷ എബിൻ മാർക്കോസ്
ജോണർ ആക്ഷൻ/ഹൊറർ/ത്രില്ലെർ

6.1/10

ഹൈജാക്ക് ചെയ്യപ്പെട്ട ട്രാൻസ്അറ്റ്ലാന്റിക് 473 വിമാനം സ്കോട്ട്ലൻഡിലെ റോയൽ എയർഫോഴ്‌സ് ബേസ് റൺവേയിലേക്ക് പറന്നിറങ്ങുന്നത് കാണിക്കുന്നതോട് കൂടിയാണ് ചിത്രം ആരംഭിക്കുന്നത്.

ജർമ്മനിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെടുന്ന ട്രാൻസ്അറ്റ്ലാന്റിക് 473 എന്ന വിമാനത്തിൽ ചികിത്സാ ആവശ്യത്തിന്റെ ഭാഗമായി മകനോടൊപ്പം യാത്ര തിരിക്കുകയാണ് നാജാ. എന്നാൽ യാത്രാമദ്ധ്യേ കോ-പൈലറ്റ് ഉൾപ്പെടുന്ന ഒരു സംഘം പ്ലെയിൻ ഹൈജാക്ക് ചെയ്യുന്നതോടെ കഥാഗതിയും വിമാനത്തിനുള്ളിലെ സ്ഥിതിയും അപ്പാടെ മാറിമറിയുകയാണ്. കൂടുതൽ പറയുന്നത് ആസ്വാദനത്തെ ബാധിക്കുമെന്നതിനാൽ നിറുത്തുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ കണ്ടുതന്നെ അറിയുക.

പീറ്റർ തോർവാർത് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വാമ്പയർ ഗണത്തിൽ പെടുത്താവുന്നതാണ്. മുമ്പ് ഇറങ്ങിയിട്ടുള്ള വാമ്പയർ ചിത്രങ്ങളിൽ നിന്നും ബ്ലഡ്‌ റെഡ് സ്കൈയെ വ്യത്യസ്തമാക്കുന്നത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന, ത്രില്ലിങ്ങായ, എൻഗേജിങ്ങായ പ്ലോട്ട് തന്നെയാണ്. വാമ്പയർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ബ്ലഡ്‌ റെഡ് സ്കൈ കണ്ടുനോക്കാവുന്നതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ