ഭാഷ | ജർമ്മൻ |
സംവിധാനം | Peter Thorwarth |
പരിഭാഷ | അനന്തു എ.ആർ, പ്രജിത് പരമേശ്വരൻ |
ജോണർ | വാർ/ആക്ഷൻ/ഡ്രാമ |
സമയം രണ്ടാംലോക മഹായുദ്ധം, 31 സ്വർണ്ണക്കട്ടകൾ ഭംഗിയായി അടുക്കി വെച്ച ഒരു പെട്ടി, അതും തേടി നടക്കുന്ന അതി ക്രൂരനായ നാസി തലവനും അയാളുടെ പരിവാരങ്ങളും, നാസി സൈന്യത്തിൽ നിന്ന് ഒളിച്ചോടിയ നായകൻ, നാസികൾ എന്നു കേട്ടാൽ തന്നെ അറപ്പുള്ള നായിക, അടിക്ക് അടി വെടിക്ക് വെടി, ആകെ മൊത്തം ചോരക്കളം. ഇക്കൊല്ലം ജർമ്മനിയിൽ നിന്ന് പുറത്തിറങ്ങിയ വാർ ആക്ഷൻ ത്രില്ലറാണ് ബ്ലഡ് ആൻഡ് ഗോൾഡ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സ്വർണ്ണവും രക്തവും നിറഞ്ഞ ഒരു കഥ. യുദ്ധം ഏതാണ്ട് അവസാനിച്ച സമയത്ത്, എന്തായാലും തോറ്റു എന്നാൽപ്പിന്നെ കിട്ടുന്നതും കൊണ്ട് മുങ്ങാം എന്നുള്ള ജർമ്മൻ ചിന്തകൾ ഒരുപാട് ജൂതന്മാരെ കൊള്ളയടിച്ചു. അങ്ങനെ എവിടെയൊക്കെ കേട്ട ഒരു പെട്ടി സ്വർണ്ണം തേടിയുള്ള നാസി സംഘത്തിന്റെ യാത്ര ഓരോ മിനിട്ടിലും എൻഗേജിങ് ആയി തന്നെ സംവിധായകൻ അവിഷ്കരിച്ചിട്ടുണ്ട്. ജർമ്മനിയിൽ വളരെ പോസിറ്റീവ് റിവ്യൂ വന്ന ഈ ചിത്രം അവിടുത്തെ ഇക്കൊല്ലത്തെ മികച്ച പണംവാരി പടങ്ങളിൽ ഒന്നാണ്.