ബ്ലഡ്സ്പോർട്ട് (Bloodsport) 1988

മൂവിമിറർ റിലീസ് - 18

പോസ്റ്റർ : സാരംഗ്. ആർ. എൻ.
ഭാഷ ഇംഗ്ലീഷ്
സംവിധാനം newt arnold
പരിഭാഷ ജ്യോതിഷ് സി
ജോണർ ആക്ഷൻ

6.8/10

90കളിൽ യുവതി യുവാക്കളുടെ ഹരമായി മാറിയ ഇന്റർനാഷണൽ ആക്ഷൻ വിസ്മയം jean claude van damme ആദ്യമായി നായക വേഷത്തിൽ എത്തി 1988ൽ പുറത്തിറങ്ങിയ ചിത്രമാണ് ബ്ലഡ്സ്പോർട്ട്.
ആക്ഷൻ കൊറിയോഗ്രാഫറും മാർഷ്യൽ ആർട്ടിസ്റ്റുമായ ഫ്രാങ്ക് ഡ്യുക്സ് എന്ന യുവാവ് ഹോങ്കോങ്ങിലുള്ള ദി ബ്ലാക്ക് ഡ്രാഗൺ സൊസൈറ്റി നടത്തിയിരുന്ന full contact kumite എന്ന അത്യന്തം അപകടം നിറഞ്ഞ മത്സരത്തിൽ പങ്കെടുത്തു ജേതാവായി തീർന്ന real life incident നെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിട്ടുള്ളത്.
Well crafted action choreography ആണ് ചിത്രത്തിന്റെ മുഖമുദ്ര. ചിത്രത്തിന്റെ ഏറിയ ഭാഗങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ബോക്സ്ഓഫീസിൽ വൻ വിജയം നേടിയ ഈ ചിത്രം vandamme ആരാധകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ