ഭാഷ | ചൈനീസ്, മാൻഡറിൻ |
സംവിധാനം | Luo Jie |
പരിഭാഷ | ശ്രീജിത്ത് ബോയ്ക |
ജോണർ | ആക്ഷൻ/ത്രില്ലെർ |
ഡാരോൻ കിഴക്കൻ ഏഷ്യയിലെ ഒരു പേര് കേട്ട ബോഡിഗാർഡായിരുന്നു. ഒരു ദൗത്യത്തിൽ വെച്ച് അയാൾക്ക് വെടി ഏറ്റ് ആശുപത്രിയിൽ ആകുകയും ഉടനെ തന്നെ ഒരു അപകടത്തിൽ പെട്ട് ഭാര്യ മരിക്കുകയും ചെയ്യുന്നു. പിന്നീട് തന്റെ മകളെ പരിപാലിക്കുന്നതിനായി അയാൾ ബോഡി ഗാർഡ് സേവനം ഉപേക്ഷിച്ച് ഒരു ഹോട്ടൽ തുടങ്ങി സാധാരണ ജീവിതം നയിച്ചു. 8 വർഷങ്ങൾക്ക് ഇപ്പുറം അവിചാരിതമായി ഒരു മയക്ക്മരുന്ന് പൊതി ഡാരോനിന്റെ മകൾ വഴി മാറി പോകാൻ ഇട വരുന്നു. നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്താനായി മാഫിയകൾ ഡാരോനിന്റെ മകളെ തട്ടി കൊണ്ടുപോകുന്നു. പിന്നീട് മകളെ രക്ഷിക്കാനുള്ള ഡാരോനിന്റെ ദൗത്യമാണ് ബ്രേക്ക് ത്രൂ.
കണ്ടു മറന്ന ക്ളീഷേ പടങ്ങളുടെ കഥസന്ദർഭങ്ങളാണെങ്കിലും, വളരെ മികച്ച രീതിയിലുള്ള ആക്ഷൻ രംഗങ്ങൾ ചിത്രത്തെ നിലവാരത്തിൽ എത്തിക്കുന്നു. മാർഷ്യൽ ആർട്സിന് പ്രാധാന്യം നൽകിയിട്ടുള്ള ചടലുമായ ഗൺ ഫൈറ്റുകളാണ് ചിത്രത്തിലേറെയും. ആക്ഷൻ സീക്വനസുകൾ ഒരുപാടുള്ള ഈ ചിത്രം ആക്ഷൻ പ്രേമികളെ ഒരിക്കലും നിരാശരാക്കുന്നില്ല.