ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Gábor Csupó |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഫാന്റസി/ഡ്രാമ |
കാതറിൻ പാറ്റേഴ്സൻ്റെ നോവലിനെ ആസ്പദമാക്കി 2007 ൽ ഗാബർ സുപോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അമേരിക്കൻ അഡ്വഞ്ചർ ഫാൻ്റസി മൂവിയാണ് “ബ്രിഡ്ജ് ടു ടെറാബിത്തിയ”. ജെസ്സിൻ്റെ ജീവിതം ആകെ നിരാശയിലാണ്. നാല് സഹോദരിമാരുടെ ഏക സഹോദരൻ. ഇളയ സഹോദരി മെയ് ബെല്ലിനു മാത്രമേ അവനോട് അല്പമെങ്കിലും ഇഷ്ടമുള്ളു. സ്കൂൾ ബസ്സിലും, കാമ്പസിലും, ക്ലാസ്സിലുമൊക്കെ വച്ച് അവൻ നിർദ്ദയം അപമാനിക്കപ്പെടുന്നു. ജീവിതം അങ്ങനെ കടുത്ത നിരാശയിലായിരിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. ജെസ്സിൻ്റെ ക്ലാസ്സിൽ ലെസ്ലി എന്ന ഒരു പെൺകുട്ടി പഠിക്കാനെത്തുന്നു. വളരെ ഉത്സാഹിയായിരുന്നു അവൾ. വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ലെസ്ലി അവൻ്റെ പുതിയ അയൽക്കാരി കൂടിയാണെന്ന് അവൻ മനസ്സിലാക്കുന്നത്. പിന്നീട് ഇരുവരും തമ്മിലുണ്ടാകുന്ന സൗഹൃദം നമ്മെ ഒരു അത്ഭുത ലോകത്തിലേക്ക് നയിക്കുന്നു. ഏതു പ്രായക്കാർക്കും ആസ്വാദ്യകരമായ മികച്ച ഒരു ഫാൻ്റസി ഫീൽ ഗുഡ് മൂവി.
ജെസ്സും ലെസ്ലിയും മെയ് ബെല്ലും അവരുടെ ടെറാബിത്തിയ എന്ന സങ്കല്പ സാമ്രാജ്യവും എന്നും നമ്മുടെ മനസ്സിൽ മായാതെ നിൽക്കും.