ബ്യൂട്ടിഫുൾ ഡിസാസ്റ്റർ ( Beautiful Disaster ) 2023

മൂവിമിറർ റിലീസ് - 455

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Roger Kumble
പരിഭാഷ അനൂപ് അശോക്
ജോണർ കോമഡി/റൊമാന്റിക്

5.3/10

അബി അബർനതി എന്ന പെൺകുട്ടി തന്റെ ജീവിതത്തിന് ഒരു പുതിയ തുടക്കം കുറിക്കാനായി പുതിയ കോളേജിലേക്ക് പോകുന്നിടത്താണ് കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ അമേരിക്കൻ റൊമാന്റിക് ചിത്രം ആരംഭിക്കുന്നത്. അവളുടെ അച്ഛൻ ഒരു പ്രശസ്ത പോക്കർ കളിക്കാരനായിരുന്നു. അതുകൊണ്ട് തന്നെ അവളും അതിൽ നല്ല പ്രാവീണ്യം നേടിയിരുന്നു. പക്ഷേ, പിന്നീട് എപ്പോഴോ അതൊക്കെ ഉപേക്ഷിച്ച് തൻ്റെ സ്വപ്നങ്ങൾക്ക് പുറകേ പോകാനായി അവൾ ആഗ്രഹിക്കുന്നു. അങ്ങനെയാണ് അവളുടെ ആഗ്രഹങ്ങൾക്ക് ചിറക് മുളപ്പിക്കാനായി തന്റെ പഠനം തുടരാൻ അവൾ തീരുമാനിക്കുന്നത്.

കോളേജിലെ ആദ്യ ദിവസം തന്നെ അവൾ ഒരു രഹസ്യ ഫൈറ്റ് ക്ലബ്ബിൽ പങ്കെടുക്കാൻ ഇടവരുന്നു. അവിടെ വച്ചാണ് അവൾ നായകനായ ട്രാവിസ് മാഡക്സിനെ കണ്ടുമുട്ടുന്നത്. ട്രാവിസ്, ബോക്സിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരാളാണ്. അവർ തമ്മിൽ ആദ്യ കാഴ്ചയിൽ തന്നെ പരസ്പരം ആകൃഷ്ടരാകുന്നു. പിന്നീട് പലതവണ കാണാൻ അവർക്ക് അവസരമുണ്ടാകുകയും ട്രാവിസ് അവളെ വളയ്ക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. മറ്റു പെൺകുട്ടികളുമായി ബന്ധമുണ്ടെങ്കിലും, അബിയോട് ഒരു പ്രത്യേക ഇഷ്ടം അവന് ഉണ്ടാകുന്നു. തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന തമാശകളും കോളേജ് ഫ്രണ്ട്ഷിപ്പും ഫ്ലാഷ് ബാക്കുമൊക്കെയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ