ബോറി (Bori) 2018

മൂവിമിറർ റിലീസ് - 342

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ കൊറിയൻ
സംവിധാനം kim jinyu
പരിഭാഷ അസ്‌ലം ajx
ജോണർ ഡ്രാമ

7.4/10

Kim jinyu തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് ബോറി. അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടിയുടെ കഥയാണിത്. അച്ഛനും അമ്മയും അനിയനും അടങ്ങുന്ന അവളുടെ കുടുംബത്തിൽ അവൾക്ക് മാത്രമാണ് കേൾവി ശക്തിയും സംസാരിക്കാനും കഴിയുന്നത്. സംസാരിക്കാൻ കഴിയാത്ത വീട്ടുകാർക്കിടയിൽ ഒറ്റപെട്ടു പോകുമെന്ന അവസ്ഥയിൽ, സംസാരശേഷി ഇല്ലാതാക്കി വീട്ടുകാരുടെ സ്നേഹം പിടിച്ചു പറ്റാൻ അവളൊരു വഴി കണ്ടെത്തുന്നു. എന്താണ് ആ വഴി? അതിൽ അവൾ വിജയിക്കുമോ?
ബോറി എന്ന അഞ്ചാം ക്ലാസ്സുക്കാരിയുടെ നിഷ്കളമായ സ്നേഹബന്ധവും, കുശുമ്പും, സൗഹൃദവുവും, ഗ്രാമീണ ഭംഗിയുമെല്ലാം കാണിച്ചു തരുന്ന നല്ലൊരു ഫീൽ ഗുഡ് സിനിമയാണ് ‘ബോറി’. ഒത്തിരി കൊറിയൻ ഫീൽഗുഡ് സിനിമകൾ ഇഷ്ട്ടപ്പെടുന്നവർക്ക് ഇത്തിരിപോലും ലാഗ് ഇല്ലാതെ ഒത്തിരി ഇഷ്ടത്തോടെ കണ്ട് തീർക്കാവുന്ന ഒരു കുഞ്ഞു ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ