ബോഡീസ് അറ്റ് റെസ്റ്റ് (Bodies At Rest) 2019

മൂവിമിറർ റിലീസ് - 205

പോസ്റ്റർ : അതുൽ പി.വി
ഭാഷ ചൈനീസ്
സംവിധാനം റെന്നി ഹാർലിൻ
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ആക്ഷൻ/ത്രില്ലെർ

5.6/10

റെന്നി ഹാർലിന്റെ സംവിധാനത്തിൽ നിക്ക് ചെയൂങ് , റിച്ചി ജെൻ, യാങ് സി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2019 ൽ പുറത്തിറങ്ങിയ ചൈനീസ് ആക്ഷൻ ത്രില്ലെറാണ് ഈ ചിത്രം.

ക്രിസ്തുമസ് തലേന്ന് രാത്രിയായ അന്ന് നാടാകെ ആഘോഷ തിമിർപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പബ്ലിക് മോർച്ചറിയിലെ ഡോക്ടറായ “ചെന്നും” ഇന്റേണായ “ലിന്നും” ജോലിയെല്ലാം പെട്ടെന്ന് തീർത്ത് വീട്ടിലേക്ക് തിരിച്ചെത്താനുള്ള തിരക്കിലാണ്.

കനത്ത മഴയും കാറ്റും വീശിയടിച്ച് കൊണ്ടിരിക്കുന്ന ആ രാത്രിയിൽ മോർച്ചറിയിലേക്ക് അതിക്രമിച്ച് കയറുന്ന മുഖമൂടി ധരിച്ച ആയുധധാരികളായ 3 പേർ മോർച്ചറിയിലുള്ള ഒരു ഡെഡ്ബോഡിയിൽ നിന്നും ഒരു വെടിയുണ്ട പുറത്തെടുത്തുകൊടുക്കണം എന്ന് ആവശ്യപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ ചടുലമായ അവതരണത്തിലൂടെ മോശമല്ലാത്ത ഒരു ത്രില്ലെർ അനുഭവമാക്കിയിട്ടുണ്ട് സംവിധായകൻ.

ഒന്നരമണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ത്രില്ലെർ സിനിമാ പ്രേമികൾക്ക് ആദ്യാവസാനം വരെ നല്ലൊരു വിരുന്നാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ