ബെല്ലേ ആൻഡ് സെബാസ്റ്റ്യൻ (Belle And Sebastian) 2013

മൂവിമിറർ റിലീസ് - 183

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ഫ്രഞ്ച്, ജർമ്മൻ
സംവിധാനം Nicolas Vanier
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ അഡ്വെഞ്ചർ/ഡ്രാമ

6.9/10

സിസിലി ഓബ്രിയുടെ നോവലിനെ ആസ്പദമാക്കി 2013 ൽ നിക്കോളാസ് വാനിയർ സംവിധാനം നിർവ്വഹിച്ച് പുറത്തിറങ്ങിയ ട്രിലോഗി മൂവീസിലെ ആദ്യ ചിത്രമാണ് “ബെല്ലേ ആൻറ് സെബാസ്റ്റ്യൻ”.

ഫ്രഞ്ച് ആൽപ്സ് പർവ്വതനിരകൾക്കിടയിലുള്ള അതി മനോഹരമായ ഗ്രാമമാണ് സെൻ്റ് മാർട്ടിൻ. അവിടെയാണ് ഏഴ് വയസ്സുള്ള സെബാസ്റ്റ്യൻ മുത്തച്ഛനോടും ചെറിയമ്മയോടുമൊപ്പം താമസിക്കുന്നത്. മലനിരകൾക്കപ്പുറം അമേരിക്കയിൽ തൻ്റെ അമ്മയുണ്ടെന്നാണ് മുത്തച്ഛൻ സീസർ അവനോട് പറഞ്ഞിരിക്കുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ഭാഗമായി ഗ്രാമത്തിൽ നിന്നും ചുരം കടന്ന് അപ്പുറത്തുള്ള സ്വിറ്റ്സർലണ്ടിലേക്ക് കുടിയേറാനായി പോകുന്ന ജൂതരെ തടയുന്നതിനായി നാസി പട്ടാളം ഗ്രാമത്തിൽ ക്യാമ്പുചെയ്യാനെത്തുന്നു. ആയിടെയാണ് ഗ്രാമവാസികളുടെ ആടുകളെ ആക്രമിച്ച് ഭക്ഷിക്കുന്ന ഒരു വന്യമൃഗം ഗ്രാമത്തിലെത്തുന്നത്. വന്യമൃഗത്തെ ഗ്രാമവാസികൾ പിടികൂടുമോ? നമുക്ക് സെബാസ്റ്റ്യനൊപ്പം ഈ കുന്നിൻ ചരിവിലൂടെ ഒന്നു സഞ്ചരിച്ച് നോക്കാം?

കണ്ണെടുക്കാനാവാത്ത ദൃശ്യഭംഗിയാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം 2014 ൽ ഉക്രൈനിൽ നടന്ന ഇൻറർനാഷണൽ ചിൽഡ്രൻസ് കിനോ ഫെസ്റ്റിൽ ഏറ്റവും നല്ല ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ