ഭാഷ | ഫ്രഞ്ച്,ജർമ്മൻ |
സംവിധാനം | Clovis Cornillac |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഫാമിലി/അഡ്വെഞ്ചർ |
സിസിലി ഓബ്രിയുടെ നോവലിനെ ആസ്പദമാക്കി ക്ലോവിസ് കോണിലാക് സംവിധാനം നിർവ്വഹിച്ച് 2017ൽ പുറത്തിറങ്ങിയ ട്രയോളജി മൂവീസിലെ മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗമാണ് ‘ബെല്ലേ ആൻ്റ് സെബാസ്റ്റ്യൻ- 3, ഫ്രണ്ട്സ് ഫോർ ലൈഫ്.’ സെബാസ്റ്റ്യൻ, മുത്തച്ഛൻ സീസറിനോടും പ്രിയപ്പെട്ട ബെല്ലേയോടും അവളുടെ മൂന്നു കുഞ്ഞുങ്ങളോടുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയായിരുന്നു. വിമാനാപകടത്തിനു ശേഷം തിരിച്ചെത്തിയ ആൻറി ആഞ്ചലീന അവൻ്റെ ഡാഡിയെ വിവാഹം കഴിച്ച് കാനഡയിലേക്ക് താമസം മാറ്റുന്നതിനായി പോയിരിക്കയാണ്. ആ സമയത്താണ് ബെല്ലേയുടെ യഥാർത്ഥ ഉടമ എന്ന് അവകാശപ്പെട്ടുകൊണ്ട് ജോസഫ് എന്നൊരാൾ എത്തുന്നത്. ക്രൂരനായ ജോസഫ് തന്ത്രപൂർവ്വം ബെല്ലേയേയും കുഞ്ഞുങ്ങളേയും തട്ടിക്കൊണ്ട് പോവുന്നു. പിന്നീട് പ്രിയപ്പെട്ട ബെല്ലേയെ മോചിപ്പിക്കുന്നതിനായി സെബാസ്റ്റ്യനും മുത്തച്ഛനും ചേർന്ന് നടത്തുന്ന അതിസാഹസികമായ പ്രയത്നമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ആദ്യ ഭാഗങ്ങളിലേത് പോലെ അത്ഭുതകരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു മനോഹരചിത്രം തന്നെയാണ് ബെല്ലെ ആൻഡ് സെബാസ്റ്റ്യൻ മൂന്നാം ഭാഗവും