ഭാഷ | ഫ്രഞ്ച് |
സംവിധാനം | Christian Duguay |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | അഡ്വെഞ്ചർ/ഫാമിലി |
സിസിലി ഓബ്രിയുടെ നോവലിനെ ആസ്പദമാക്കി, 2015 ക്രിസ്ത്യൻ ദുഗേ സംവിധാനം നിർവ്വഹിച്ച് പുറത്തിറങ്ങിയ ട്രിലോഗി മൂവീസിലെ രണ്ടാമത്തെ ചിത്രമാണ് “ബെല്ലേ ആൻ്റ് സെബാസ്റ്റ്യൻ 2 – ദി അഡ്വഞ്ചർ കന്റിന്യൂസ്.
രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാനായി ഇംഗ്ലണ്ടിലേക്ക് പോയിരുന്ന ചെറിയമ്മ തിരിച്ചുവരുന്ന സൈനിക വിമാനം മലയിടുക്കിലെ വനപ്രദേശത്ത് തകർന്നു വീഴുന്നു. കാട്ടുതീ പടർന്നു പിടിച്ച് ആ പ്രദേശത്തെ രക്ഷാപ്രവർത്തനം തന്നെ അവതാളത്തിലാവുന്നു. പിന്നീട് ബെല്ലേയും സെബാസ്റ്റ്യനും ചേർന്ന് നടത്തുന്ന അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ ചിത്രം മുന്നേറുന്നു. ഈ യാത്രയിൽ തൻ്റെ ജീവിതത്തിലെ മഞ്ഞിലുറഞ്ഞു പോയ ആ വലിയ രഹസ്യം കണ്ടെത്തുന്ന സെബാസ്റ്റ്യന് തന്നെ ചെറിയമ്മയെ രക്ഷിക്കാനാവുമോ എന്നതാണ് ചിത്രം പറഞ്ഞു പോകുന്നത്.
ആദ്യഭാഗത്തിലേത് പോലെ പ്രകൃതി ഭംഗിയും മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ഒരു പുഞ്ചിരിയോടെ കണ്ടു തീർക്കാവുന്ന മികച്ചൊരു ഫീൽഗുഡ് മൂവിയാണിത്.