പോലീസ് ഓഫീസറായ നായകൻ ടാങ്ങും സംഘവും, ഒരു കൊടുംകുറ്റവാളിയെ പിടിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ, ടാങ്ങിന്റെ കൈയബദ്ധത്തിലൂടെ ഒരു കുഞ്ഞ് മരണപ്പെടുന്നു. ആ ഒരു സംഭവത്തിൽ ആകെ തകർന്ന അയാൾക്ക് പിന്നീടുള്ള ഏക ആശ്വാസം ലിങ് എന്ന ഒരു പെൺകുട്ടിയായിരുന്നു. ഒരുനാൾ അയാളുടെ കണ്മുന്നിൽ വെച്ച് ആ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു. കൊണ്ടുപോകുന്നത് നായകനേക്കാൾ ബുദ്ധിയും ശക്തിയുമുള്ള ഒരു വില്ലൻ. പിന്നീട് ഇവർ തമ്മിൽ നടക്കുന്ന ഒരു മോസ് ആൻഡ് ക്യാറ്റ് പരിപാടിയാണ് സിനിമയുടെ പ്രധാന ആകർഷണം. ഗൺഫൈറ്റുകൾ, കാർ ചെയ്സുകൾ എന്നിവയാൽ സമ്പന്നമായ ഈ സിനിമ വൈകാരികപരമായി കൂടിയും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.