ബിഗ് ( Big ) 1988

മൂവിമിറർ റിലീസ് - 501

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Penny Marshall
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ കോമഡി/ഫാന്റസി

7.3/10

കുഞ്ഞായിരിക്കുമ്പോൾ വലുതാവാനും, മുതിർന്ന് കഴിയുമ്പോൾ കുട്ടിക്കാലത്തേക്ക് തിരിച്ചു പോവാനുമുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. അത്തരത്തിൽ കുട്ടിക്കാലം മടുത്ത് ഒന്നു വലുതായാൽ മതിയെന്ന് ആഗ്രഹിച്ച ഒരു കുട്ടിയുടെ കഥയാണ്, 1988ൽ പുറത്തിറങ്ങിയ ടോം ഹാങ്ക്സ് ചിത്രമായ ‘ബിഗ്’.

13 വയസ്സുകാരനായ ജോഷ് ബാസ്കിൻ മാതാപിതാക്കളോടൊപ്പം ന്യൂ ജേഴ്സിയിലാണ് താമസിക്കുന്നത്.
ഒരിക്കൽ വീടിനടുത്ത് വന്ന കാർണിവലിൽ, കുട്ടിയായതിന്റെ പേരിൽ സൂപ്പർ ലൂപ്പർ റൈഡിൽ കയറാനാവാതെ തന്റെ സങ്കല്പ കാമുകിയുടെ മുന്നിൽ അപമാനിതനായത് ജോഷിനെ ആകെ നിരാശനാക്കി. ഏത് ആഗ്രഹവും സാധിക്കുന്ന സോൾട്ടർ മെഷീനിൽ നാണയമിട്ട് അവൻ വലുതാവാൻ ആഗ്രഹിക്കുന്നു. പിറ്റേന്ന് ഉറക്കമുണർന്ന ജോഷ് മറ്റൊരാളായിരുന്നു. സ്വന്തം മമ്മി പോലും അവനെ തിരിച്ചറിഞ്ഞില്ല. തുടർന്ന് കാണുക.

ഒരു ഫാന്റസി എന്റർടൈനറായ ചിത്രത്തിന്റെ ആദ്യവസാനം 13 വയസ്സുകാരന്റെ മാനറിസങ്ങൾ വളരെ വിശ്വസിനീയമായാണ് ടോം ഹാങ്ക്സ് അവതരിപ്പിച്ചിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ