ബാൻഷീ: സീസൺ 4 ( Banshee : Season 4) 2013-2016

മൂവിമിറർ റിലീസ് - 100

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം David Schickler
പരിഭാഷ ടീം മൂവിമിറർ
ജോണർ ക്രൈം/ത്രില്ലർ

8.4/10

ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ നായകൻ, തന്റെ കാമുകിയെ തേടി ബാൻഷീയിലേക്ക് വരുന്നു. അതിനിടയിൽ ബാൻഷീയിലേക്ക് പുതുതായി വന്ന ഷെരിഫ്, നായകന്റെ മുന്നിൽ വച്ചു കൊല്ലപ്പെടുകയും, നായകൻ ആ ഷെരിഫിന്റെ ഐഡന്റിറ്റി കൈക്കലാക്കി, ബാൻഷീയിലെ പുതിയ ഷെരിഫായി ജോലി തുടങ്ങുന്നു. അതിനുശേഷം നായകനും നായികയും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമായാണ് സീരീസ് മുന്നോട്ടുപോകുന്നത്. മുഖ്യ കഥാപാത്രങ്ങളെല്ലാം വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ഒരു സീരീസ് കൂടിയാണ് ബാൻഷീ.
പൊതുവെ എല്ലാ എപ്പിസോഡിലും കാഴ്ചക്കാരനെ തൃപ്തനാക്കാനുള്ള എല്ലാ ചേരുവകളും ചേർത്തിണക്കിയ കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച്, ഒന്നുകൂടി മികച്ചു നിൽക്കുന്ന ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഫൈനൽ സീസൺ.
ചുരുങ്ങിയകാലം കൊണ്ട് തന്നെ നിങ്ങളുടെ പ്രിയപ്പെട്ട സീരിസുകളിൽ ഒന്നായ ബാൻഷീയുടെ അവസാന സീസൺ, വളരെ കുറഞ്ഞ കാലം കൊണ്ട് 99 പരിഭാഷകൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുന്ന മൂവി മിറർ, ഞങ്ങളുടെ നൂറാം പരിഭാഷയായി നിങ്ങൾക്ക് വേണ്ടി അവതരിപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ